ആരോഗ്യ വകുപ്പ് ജീവനക്കാരുടെ പിഴവ് കോവിഡ് ഇല്ലാത്ത വ്യക്തി ചികിത്സകേന്ദ്രത്തില്‍ കഴിഞ്ഞത് മൂന്ന് ദിവസം
text_fieldsപത്തനംതിട്ട: ആരോഗ്യ വകുപ്പ് ജീവനക്കാരുടെ അശ്രദ്ധ മൂലം കോവിഡ് പരിശോധന ഫലം നെഗറ്റിവ് ആയ ആൾക്ക് മൂന്ന് ദിവസം കോവിഡ് രോഗികൾക്കൊപ്പം കഴിയേണ്ടി വന്നെന്ന് പരാതി. മെഴുവേലി പഞ്ചായത്ത് 13ാം വാര്‍ഡിൽ കോവിഡ് നെഗറ്റിവായ വട്ടമോടിയില്‍ രാജന് എന്ന തൊഴിലുറപ്പ് തൊഴിലാളിക്കാണ് മൂന്ന് ദിവസം എട്ട് കോവിഡ് രോഗികൾക്കൊപ്പം ഇലവുംതിട്ട ശ്രീബുദ്ധ മെഡിക്കല്‍ സെൻററില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് ചികിത്സ കേന്ദ്രത്തില്‍ കഴിയേണ്ടി വന്നത്. രോഗവ്യാപനം കണക്കിലെടുത്ത് 13ാം വാര്‍ഡ് കണ്ടെയ്ന്‍മെൻറ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ 15ന് 13ാം വാര്‍ഡിലെ പറയങ്കര ജങ്ഷനില്‍ െവച്ച് ആരോഗ്യവകുപ്പ് ആര്.ടി.പി.സി.ആര് പരിശോധന നടത്തി. 16ാം തീയതി രണ്ടു മണിക്ക് വാര്‍ഡിലെ ആശാവര്‍ക്കറാണ് രാജന് കോവിഡ് രോഗി ആണെന്ന വിവരം ഫോണില്‍ വിളിച്ച് അറിയിച്ചത്.
കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഫലം രോഗിയുടെ മൊബൈല്‍ ഫോണില്‍ അയച്ചുകൊടുക്കണമെന്നാണ് ചട്ടം. പരിശോധനയില്‍ രാജന് ഉള്‍പ്പെടെയുള്ള 23 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ഇത് സംബന്ധിച്ച് ഉണ്ടാക്കിയിട്ടുള്ള വാര്‍ഡ് ജാഗ്രതാ സമിതിയുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ഇടുകയും ചെയ്തിരുന്നു. രോഗ ലക്ഷണം ഇല്ലാതിരുന്നിട്ടും രാജനെ 16ന് വൈകീട്ട് ആരോഗ്യവകുപ്പിെൻറ ആംബുലന്‍സില്‍ ഇലവുംതിട്ടയിലെ ചികിത്സാ കേന്ദ്രത്തിലെത്തിച്ചു. 18 ന് വൈകുന്നേരമാണ് തങ്ങള്‍ക്ക് തെറ്റ് പറ്റിയതാണെന്നും രാജന് ഉള്‍പ്പെടെ വാര്‍ഡിലെ നാല് പേര്‍ക്ക് കോവിഡ് നെഗറ്റിവ് ആണെന്നും ആരോഗ്യവകുപ്പ് അറിയിച്ചത്. തുടര്‍ന്ന് രാജനെ ആരോഗ്യവകുപ്പുതന്നെ വീട്ടില്‍ എത്തിക്കുകയും ചെയ്തു.
വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിഞ്ഞ മറ്റ് മൂന്ന് പേരോടും മെഡിക്കല്‍ ഓഫിസര്‍ ക്ഷമ പറഞ്ഞതിനെത്തുടര്‍ന്ന് അവര്‍ പരാതിപ്പെടാന്‍ തയാറായില്ല. എന്നാല്‍, രാജന് ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് പരാതി നല്കി. ആരോഗ്യമന്ത്രി വീണാ ജോര്‍ജിെൻറ മണ്ഡലത്തില്‍ കോവിഡ് പരിശോധന ഫലം നെഗറ്റിവ് ആയവരെ കോവിഡ് പോസിറ്റിവ് ആണെന്ന് പറഞ്ഞ് ക്വാറൻറീനിലും ഫസ്റ്റ്ലൈന് ട്രീറ്റ്മെൻറ് സെൻററിലും ആക്കിയ നടപടി അന്വേഷിക്കണമെന്ന് ഡി.സി.സി പ്രസിഡൻറ് ബാബു ജോര്‍ജ് ആവശ്യപ്പെട്ടു.
കോവിഡ് രോഗം ഇല്ലാത്ത ആളിനെ കോവിഡ് രോഗിയായി ചിത്രീകരിച്ച് കോവിഡ് ചികിത്സ ചെയ്തത് ആരോഗ്യ വകുപ്പിെൻറ പിടിപ്പുകേടും ക്രിമിനല്‍ കുറ്റവുമാെണന്ന് ബാബു ജോര്‍ജ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.