പ്രതിസന്ധി കാലങ്ങളെ അതിജീവിച്ച ഓര്മ പങ്കുവെച്ച് എം.എല്‍.എയും കലക്ടറും
text_fieldsപത്തനംതിട്ട: സഹകരണ രജിസ്ട്രാറായി സ്ഥലംമാറി പോകുന്ന കലക്ടര്‍ പി.ബി. നൂഹിനെ വീണാ ജോര്‍ജ് എം.എല്‍.എ സന്ദര്‍ശിച്ചു. 2018ലെ മഹാപ്രളയം, 2019ലെ പ്രളയം, കോവിഡ് മഹാമാരി എന്നിവ ഉള്‍പ്പെടെ ഏറെ വെല്ലുവിളികള്‍ നിറഞ്ഞ രണ്ടരവര്‍ഷക്കാലത്തെ സംഭവങ്ങളുടെ ഓര്‍മകള്‍ എം.എല്‍.എയും കലക്ടറും പങ്കുെവച്ചു.
എം.എല്‍.എയും കലക്ടറും ആസൂത്രണം ചെയ്ത വലഞ്ചുഴി ടൂറിസം പദ്ധതി പൂര്‍ത്തീകരിക്കുന്നതു സംബന്ധിച്ചും ചര്‍ച്ച നടന്നു. ഇലന്തൂര്‍ കോളജ് നിര്‍മാണം ആരംഭിക്കുന്നതിനായി അലൈന്‍മെൻറും സര്‍വേ രേഖകളും കലക്ടര്‍ ചുമതല ഒഴിയുന്നതിനുമുമ്പ് കിറ്റ്കോയ്ക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എം.എല്‍.എ കത്ത് നല്കി.
കത്ത് സ്വീകരിച്ച ഉടന്‍ തന്നെ പത്തനംതിട്ട ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് സര്‍വേക്ക് അടിയന്തര നടപടി സ്വീകരിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.