പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ആധുനിക ഒ.പി ബ്ലോക്ക്; നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
text_fieldsപത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ 22.4 കോടി രൂപയുടെ ആധുനിക ഒ.പി ബ്ലോക്ക് നിർമാണത്തിന് മുന്നോടിയായി ഇവിടെയുള്ള സെപ്ടിക് ടാങ്ക് മാറ്റി സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിട നിർമാണ വിഭാഗത്തിനാണ് മേല്‍നോട്ടം. ബി.ആൻ.സി ബ്ലോക്കിന് സമീപത്തെ നിലവിലെ പാര്‍ക്കിങ് സ്ഥലത്താണ് നിർദിഷ്ട കെട്ടിടം വരുന്നത്. ആറ് നിലകളുള്ള ബ്ലോക്കില്‍ പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ നാലു നിലകളാണ് നിർമിക്കുന്നത്.
ഒ.പി, ഐ.പി ഫാര്‍മസി, ലാബ്, വിശ്രമസ്ഥലം, കഫേ എന്നിവയും അടിയന്തര ചികിത്സക്കുള്ള വാര്‍ഡും ഇവിടെയാകും വരുക. ജനറല്‍ ഒ.പി, ജനറല്‍ മെഡിസിന്, ഗൈനക്കോളജി, പീഡിയാട്രിക്സ്, നേത്രരോഗം, തുടങ്ങി 16 വിഭാഗങ്ങളും ഇവിടെ പ്രവര്‍ത്തിക്കും. മൈനര്‍ ഓപറേഷന് തിയറ്റര്‍, ഡ്രസിങ് റൂം, സ്കാനിങ് മുറി, സ്റ്റോര്‍ തുടങ്ങിയവയും പുതിയ കമ്പ്യൂട്ടറൈസ്ഡ് രജിസ്ട്രേഷന് മുറി തുടങ്ങിയവയും പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുണ്ട്. നിലവിലെ ഒ.പി കെട്ടിടത്തില്‍ രോഗികള്‍ക്ക് നിന്നുതിരിയാന്‍ സ്ഥലമില്ലാത്ത അവസ്ഥയാണ്. ഇവിടെയാണ് എട്ടോളം ഒ.പികള്‍ പ്രവര്‍ത്തിച്ച് വരുന്നത്. നബാര്‍ഡാണ് തുക അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.