സ്ത്രീയുടെ കൊലപാതകം 12 വർഷത്തിനുശേഷം പ്രതി പിടിയിൽ
text_fieldsതൊടുപുഴ: കാഞ്ചിയാറിൽ പള്ളിക്കവല കിടങ്ങിൽ ഒറ്റക്ക് താമസിച്ചിരുന്ന 50 വയസ്സുകാരി കൊല്ലപ്പെട്ട കേസിൽ കൽക്കൂന്തൽ ഈട്ടിത്തോപ്പ് പതാലിപ്ലാവിൽ ഗിരീഷ് (38) ക്രൈംബ്രാഞ്ച് പിടിയിൽ.
കൈപ്പറ്റയിൽ ജോസഫ് മകൾ കുഞ്ഞുമോൾ (50) 2008 ആഗസ്റ്റ് രണ്ടിനാണ് മാരകമായി തലക്കടിയേറ്റ് മരിച്ചത്. 2008 ഒക്ടോബറിൽ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും പ്രതികളെ കണ്ടെത്താൻ സാധിച്ചില്ല.
ഇടുക്കി ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ട്. പി.കെ മധുവിെൻറ നേതൃത്വത്തിലെ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തെളിവുകൾ ശേഖരിച്ചശേഷം തിങ്കളാഴ്ച ഓഫിസിൽ വിളിച്ചുവരുത്തി അവസാനവട്ട ചോദ്യംചെയ്യലിനൊടുവിലാണ് അറസ്റ്റ്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണങ്ങളും തെളിവെടുപ്പും നടത്തുമെന്ന് എസ്.പി പറഞ്ഞു.
2002ൽ അയൽവാസിയായ സ്ത്രീയെ പീഡിപ്പിച്ചതിന് 12വർഷം ശിക്ഷിക്കപ്പെട്ടയാളാണ് ഗിരീഷ്. 2016ൽ സ്കൂൾ വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരം എടുത്ത കേസ് വിചാരണയിലാണ്. ഇൻസ്പെക്ടർ ഷിൻേറാ പി.കുര്യൻ, എസ്.ഐമാരായ എം.പി. മോനച്ചൻ, സജി പോൾ, സിജു ജോസഫ്, സി.പി.ഒമാരായ, ബിജേഷ്, അനീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.