മൈലപ്ര സഹകരണ ബാങ്ക്; തട്ടിപ്പിൽ കൊഴിഞ്ഞത് സാധാരണക്കാരന്റെ ഓണവും
text_fieldsപത്തനംതിട്ട: മൈലപ്ര സർവിസ് സഹകരണ ബാങ്കിലെ സാമ്പത്തിക അഴിമതി നൂറുകണക്കിന് സാധാരണക്കാരുടെ ഓണപ്രതീക്ഷകളെ കൂടിയാണ് തല്ലിത്തകർത്തത്. വിവിധ അന്വേഷണങ്ങളിൽ കോടികളുടെ തട്ടിപ്പ് പുറത്തുവന്നെങ്കിലും അഴിമതിക്കാർക്കെതിരെ ചെറുവിരൽ അനക്കാൻപോലും അന്വേഷണ ഉദ്യോഗസ്ഥർക്കോ സഹകരണ വകുപ്പിനോ കഴിഞ്ഞിട്ടില്ല.
വിവരാവകാശ- അനുബന്ധ രേഖകൾ സഹിതം മുൻ ബോർഡ് അംഗം ഗീവർഗീസ് തറയിൽ സഹകരണ വകുപ്പിനും മറ്റ് അന്വേഷണ ഉദ്യോഗസ്ഥർക്കും കഴിഞ്ഞ അഞ്ചുവർഷമായി അഴിമതി സംബന്ധിച്ച പരാതി നൽകിക്കൊണ്ടിരിക്കുകയാണ്. വകുപ്പ് 65 അനുസരിച്ച് അന്വേഷണം പ്രഖ്യാപിച്ചതല്ലാതെ ഒരു നീക്കവും വകുപ്പ് തലത്തിൽ നടന്നിട്ടില്ല. കുറ്റക്കാരനായ മുൻ സെക്രട്ടറി, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി മുമ്പാകെ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ട് അതുപോലും നടപ്പായില്ല.
ഭരണസമിതിയെ പിരിച്ചുവിട്ടതായി സഹകരണ വകുപ്പ് ഉത്തരവിറക്കിയെങ്കിലും രാഷ്ട്രീയ ഇടപെടലുകളാൽ ഒരു നടപടിയും ഉണ്ടായില്ല. സഹകരണ വകുപ്പിനെയും സർക്കാറിനെയും വിശ്വസിച്ച് തങ്ങളുടെ സമ്പാദ്യം മുഴുവൻ മൈലപ്ര സർവിസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച സഹകാരികളോട് കാണിക്കുന്ന ക്രൂരത അവസാനിപ്പിക്കണമെന്നും ഗീവർഗീസ് തറയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.