നവകേരള സദസ്സ്; പത്തനംതിട്ട ജില്ലയിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി പൊലീസ്
text_fieldsപത്തനംതിട്ട: നവകേരള സദസ്സുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ജില്ല പൊലീസ് മേധാവി വി. അജിത് അറിയിച്ചു.
കോന്നി
സർക്കാർ ഔദ്യോഗിക വാഹനങ്ങളും പരിപാടിയുമായി ബന്ധപ്പെട്ട മോട്ടോർകേഡ് വാഹനങ്ങളും കോന്നി ഓട്ടോ ടാക്സി സ്റ്റാൻഡിലാണ് പാർക്ക് ചെയ്യേണ്ടത്. ആരുവാപ്പുലം ഭാഗത്തുനിന്ന് കോന്നി മാരൂർപാലം ജങ്ഷനിലെത്തുന്ന വാഹനങ്ങൾ അവിടെ ആളെ ഇറക്കിയശേഷം കോന്നി എൻ.എസ്.എസ് കോളേജ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. ഏനാദിമംഗലം പഞ്ചായത്തിലെ വാഹനങ്ങൾ മാരൂർപാലം ജങ്ഷനിൽ ആളുകളെ ഇറക്കിയശേഷം അമൃത സ്കൂൾ ഗ്രൗണ്ടിലാണ് പാർക്ക് ചെയ്യേണ്ടത്. കലഞ്ഞൂർ പഞ്ചായത്തിൽനിന്നുള്ളവ മാരൂർ പാലത്തിൽ ആളുകളെ ഇറക്കി എലിയറക്കൽ-കല്ലേലി റോഡിൽ ഒരുസൈഡിൽ പാർക്ക് ചെയ്യണം. വള്ളിക്കോട് പഞ്ചായത്തിൽനിന്ന് എത്തുന്ന വാഹനങ്ങൾ കോന്നി ആനക്കൂടിന് സമീപം ആളുകളെ ഇറക്കി അവിടെ പാർക്ക് ചെയ്യണം.
പ്രമാടം, വി. കോട്ടയം പഞ്ചായത്തുകളിൽനിന്നുള്ളവ മാരൂർ പാലം ജങ്ഷനിൽ ആളെ ഇറക്കി കോന്നി എൻ.എസ്.എസ് കോളജ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. പ്രമാടം ളാക്കൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ ചൈനാമുക്കിൽ ആളുകളെ ഇറക്കുകയും ചൈനാമുക്ക്-ളാക്കൂർ റോഡിൽ ഒരുവശത്ത് ഇടുകയും വേണം. പ്രമാടം പൂങ്കാവ് വഴിയെത്തുന്നവ ആനക്കുടിന് അടുത്ത് ആളുകളെ ഇറക്കി അവിടെ പാർക്ക് ചെയ്യണം. കോന്നി പഞ്ചായത്തിൽനിന്നുള്ള വാഹനങ്ങൾ മാങ്കുളത്ത് ആളുകളെ ഇറക്കണം തുടർന്ന് കോന്നി സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് മൈതാനിയിൽ പാർക്ക് ചെയ്യേണ്ടതാണ്.
തണ്ണിത്തോട് പഞ്ചായത്തിൽനിന്നുള്ളവ കോന്നി പൊലീസ് സ്റ്റേഷൻ ഭാഗത്ത് ആളെ ഇറക്കിയശേഷം കോന്നി ഗവ. എച്ച്.എസ്.എസ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. സീതത്തോട്, ചിറ്റാർ പഞ്ചായത്തുകളിലെ വാഹനങ്ങൾ കോന്നി പൊലീസ് സ്റ്റേഷൻ ഭാഗത്ത് ആളുകളെ ഇറക്കി മുരിങ്ങമംഗലം ക്ഷേത്രം മൈതാനിയിലും മൈലപ്ര മലയാലപ്പുഴ പഞ്ചായത്തുകളിൽനിന്നുള്ള കുമ്പഴ വഴിവരുന്നവർ കോന്നി റിപ്പബ്ലിക്കൻ വി.എച്ച്.എസിനു സമീപം ആളെ ഇറക്കിയശേഷം അവിടെ പാർക്ക് ചെയ്യണം. മൈലപ്ര, മലയാലപ്പുഴ പഞ്ചായത്തുകളിലെ വെട്ടൂർ വഴിയെത്തുന്നവർ കോന്നി പൊലീസ് സ്റ്റേഷൻ ഭാഗത്ത് ആളെ ഇറക്കിയ മുരിങ്ങമംഗലം മെഡിക്കൽ കോളജ് റോഡിൽ ഒരുവശത്തായി പാർക്ക് ചെയ്യണം. കുമ്പഴ പത്തനംതിട്ട, കോന്നി ആനക്കൂട് പൂങ്കാവ് റോഡുകളിൽ പാർക്കിങ് അനുവദിച്ചിട്ടില്ല. പരിപാടിയിൽ പങ്കെടുക്കുന്നവർ വൈകീട്ട് 3.30ന് മുമ്പ് എത്തണം.
അടൂർ
പള്ളിക്കൽ പഞ്ചായത്തിൽനിന്നുള്ള ബസുകൾ പരിപാടി നടക്കുന്ന സ്ഥലത്തിന് സമീപമുള്ള റിലയൻസ് പമ്പിന് മുൻവശം ആളെ ഇറക്കിക്കഴിഞ്ഞ് ഗ്രീൻവാലി ഓഡിറ്റോറിയത്തിന്റെ പാർക്കിങ് ഗ്രൗണ്ടിലും കോട്ടമുകൾ ദന്താശുപത്രി മുതൽ പരുത്തിപ്പാറ ജങ്ഷൻ വരെയുള്ള റോഡിന്റെ ഇടതുവശത്തും (കിഴക്കുവശം) പാർക്ക് ചെയ്യണം.
പന്തളം മുനിസിപ്പാലിറ്റിയിലെ ബസുകൾ റിലയൻസ് പമ്പിനു മുൻവശം ആളെ ഇറക്കിയശേഷം കോട്ടമുകൾ ദന്താശുപത്രി മുതൽ പരുത്തിപ്പാറ ജങ്ഷൻ വരെയുള്ള റോഡിന്റെ ഇടതുവശത്തും വടക്കടത്തുകാവ് സ്കൂൾ മൈതാനത്തും പാർക്ക് ചെയ്യണം.
ഏഴാംകുളം കൊടുമൺ പഞ്ചായത്തുകളിൽ നിന്നുള്ളവ റിലയൻസ് പമ്പിനു മുൻവശം ആളെ ഇറക്കിയശേഷം കണ്ണംകോട് സെന്റ് തോമസ് ചർച്ച് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. ഇവിടെത്തന്നെയാണ് കടമ്പനാട് ഏറത്ത് പഞ്ചായത്തുകളിൽ നിന്നുള്ളവയും പാർക്ക് ചെയ്യേണ്ടത്.
തുമ്പമൺ, പന്തളം, തെക്കേക്കര പഞ്ചായത്തുകളിൽനിന്നുള്ളവ റിലയൻസ് പമ്പിനു മുന്നിൽ ആളുകളെ ഇറക്കി അടൂർ ബൈപാസിൽ ബൂസ്റ്റർ ചായ ഷോപ്പിന് സമീപം മുതൽ കരുവാറ്റ പാലം വരെ റോഡിന്റെ ഇടതുവശം (പടിഞ്ഞാറ്) പാർക്ക് ചെയ്യണം. ഇടറോഡുകളിൽ മാർഗതടസ്സമുണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണം.
ഹോളി ക്രോസ് ആശുപത്രി ജങ്ഷൻ മുതൽ മൈക്രോലാബിനു മുൻവശം വരെയും കോടതിറോഡിൽ (വൺവേ) മാർക്കറ്റ് റോഡ് വരെയുമാണ് (ഇടതുവശം) അടൂർ മിനിപ്പാലിറ്റിയിലെ ബസുകൾ പരിപാടി നടക്കുന്ന സ്ഥലത്തിന് അടുത്തുള്ള പമ്പിനു മുന്നിൽ ആളെ ഇറക്കിയശേഷം പാർക്ക് ചെയ്യേണ്ടത്. ഇടറോഡുകളിൽ മാർഗതടസ്സമുണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണം. കൂടാതെ, എസ്.എം സിൽക്സ് മുതൽ കെ.എസ്.ആർ.ടി.സി വരെ പാതക്ക് തെക്കുവശത്തായും പാർക്ക് ചെയ്യാവുന്നതാണ്.
കടമ്പനാട് ഏറത്ത് പള്ളിക്കൽ പഞ്ചായത്തുകൾ പന്തളം മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽനിന്നുള്ള കാർ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾ, ബൈക്കുകൾ എന്നിവ ഗ്രീൻവാലി പാർക്കിങ് ഗ്രൗണ്ട് എ.എം.ജെ ഹാളിന്റെ പാർക്കിങ് ഗ്രൗണ്ട് ഇതിന്റെ എതിർവശത്തെ ഗ്രൗണ്ടിലും പാർക്ക് ചെയ്യണം. അടൂർ മുനിസിപ്പാലിറ്റിയിലെ ഇത്തരം വാഹനങ്ങൾ മുനിസിപ്പൽ ഗ്രൗണ്ട് സെൻട്രൽ ടോൾ കാത്തോലിക്ക പള്ളി ഹോളി എയ്ഞ്ചൽസ് സ്കൂൾ ഗ്രൗണ്ട് എന്നിവടങ്ങളിലാണ് പാർക്ക് ചെയ്യേണ്ടത്. ഗ്രീൻ വാലി പാർക്കിങ് ഗ്രൗണ്ടിൽ തുമ്പമൺ കൊടുമൺ പന്തളം തെക്കേക്കര പഞ്ചായത്തുകളിൽനിന്നുള്ള ഇത്തരം വാഹനങ്ങൾക്കും പാർക്ക് ചെയ്യാവുന്നതാണ്.
ഞായറാഴ്ച ഉച്ചക്ക് ഒന്നു മുതൽ അടൂർ ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
അടൂരിൽ നിന്നും പത്തനാപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തട്ട പോയന്റിൽ ഇടതുവശം തിരിഞ്ഞ് ആനന്ദപ്പള്ളി കൊടുമൺ വഴി ഏഴാംകുളം ജങ്ഷനിൽ കെ.പി റോഡിൽ പ്രവേശിച്ച് യാത്ര തുടരേണ്ടതാണ്. പത്തനാപുരത്തുനിന്നും അടൂർ കായംകുളം ഭാഗങ്ങളിലേക്ക് വരുന്നവ പറക്കോട് ജങ്ഷനിൽ ഇടതുതിരിഞ്ഞു പരുത്തിപ്പാറ വടക്കടത്തുകാവ് ജങ്ഷനിൽ എം.സി റോഡിൽ കടന്നു ബൈപാസ് വഴി പോകണം.
ഏഴാംകുളം പറക്കോട് കോട്ടമുകൾ സെൻട്രൽ ടോൾ നെല്ലിമൂട്ടിൽ പടി ട്രാഫിക് സിഗ്നൽ പോയന്റ് വരെ ഒരുവാഹനവും പാർക്ക് ചെയ്യാൻ അനുവദിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.