കെ-റെയിൽ പദ്ധതിക്ക് പുതിയ പരിസ്ഥിതി ആഘാത പഠനം നടത്തുന്നു
text_fieldsപത്തനംതിട്ട: സെമി ഹൈസ്പീഡ് റെയിൽ കോറിഡോറിന് (കെ-റെയിൽ) പുതിയ പരിസ്ഥിതി ആഘാത പഠനം നടത്താൻ തീരുമാനം. പദ്ധതിയുടെ നടത്തിപ്പുകാരായ കേരള റെയിൽ െഡവലപ്മെൻറ് കോർപറേഷൻ ഇതിന് പുതിയ ടെൻഡർ ക്ഷണിച്ചു. പദ്ധതിക്കെതിരായ പരാതി ദേശീയ ഹരിത ട്രൈബ്യൂണലിന് മുന്നിലിരിക്കെയാണ് പുതിയ നടപടി.
പദ്ധതിക്ക് നേരത്തേ പരിസ്ഥിതി ആഘാത പഠനം നടത്തിയ ഏജൻസിക്ക് അംഗീകാരമിെല്ലന്ന് ജൂണിൽ കേസ് പരിഗണിക്കവെ ട്രൈബ്യൂണലിൽ സമരസമിതി ചൂണ്ടിക്കാട്ടിയിരുന്നു. ഏജൻസി പരിസ്ഥിതി ആഘാത പഠനം നടത്തിയെങ്കിലും അതിെൻറ ഏറ്റവും പ്രധാന ഭാഗമായ പരിസ്ഥിതി മാനേജ്മെൻറ് പ്ലാൻ തയാറാക്കിയിരുന്നില്ല.
പരിസ്ഥിതി മാനേജ്മെൻറ് പ്ലാനിലാണ് പാരിസ്ഥിതികാഘാതം എങ്ങനെ ലഘൂകരിക്കാമെന്നും കുടിയൊഴിപ്പിക്കുന്നവരുടെ പുനരധിവാസ പദ്ധതികളെന്തെല്ലാമെന്നുമുള്ള കാര്യങ്ങൾ വിശദീകരിക്കുക. അതിനാൽ പരിസ്ഥിതി മാനേജ്മെൻറ് പ്ലാനും സാധ്യത പഠനറിപ്പോർട്ടും ഒരുമാസത്തിനകം ഹാജരാക്കാൻ അന്ന് ൈട്രബ്യൂണൽ നിർദേശിച്ചിരുന്നു.
പഠനം നടത്തുന്ന ഏജൻസിക്ക് അംഗീകാരമുണ്ടോ എന്നത് ഇപ്പോൾ പരിശോധിക്കുന്നിെല്ലന്നും റിപ്പോർട്ട് ഹാജരാക്കിയശേഷം അത് വിലയിരുത്തി മറ്റുകാര്യങ്ങൾ പരിശോധിക്കാമെന്നുമാണ് ൈട്രബ്യൂണൽ പറഞ്ഞത്. ൈട്രബ്യൂണൽ കേസ് എട്ടിന് വീണ്ടും പരിഗണിക്കും. അതിനിടെയാണ് കെ.ആർ.ഡി.എൽ പുതിയ ടെൻഡർ വിളിച്ചത്.
തിരുവനന്തപുരത്തെ സെൻറർ ഫോർ എൻവയൺമെൻറ്് ആൻഡ് െഡവലപ്മെൻറാണ് 32.50 ലക്ഷം രൂപ ചെലവഴിച്ച് ആദ്യ പരിസ്ഥിതി ആഘാത പഠനം നടത്തിയത്. പുതിയ പഠനത്തിന് 96.86 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 14 മാസത്തിനകം പഠനം നടത്താനാണ് നിർദേശം. അംഗീകാരമില്ലാത്ത ഏജൻസിയെകൊണ്ട് പഠനം നടത്തി പൊതുപണം ധൂർത്തടിക്കുകയാണ് കോർപറേഷൻ ചെയ്തത്. അലൈൻമെൻറുപോലും തീരുമാനിക്കാതെയാണ് സ്ഥലം ഏറ്റെടുക്കുന്നതിന് നീക്കം നടത്തുന്നത്.
എട്ടിന് ട്രൈബ്യൂണൽ കേസ് പരിഗണിക്കുേമ്പാൾ പുതിയ പഠനം നടത്താൻ പോകുന്ന കാര്യമാകും കോർപറേഷൻ അറിയിക്കുക. പദ്ധതിക്ക് 2100 കോടി രൂപ കിഫ്ബിയിൽനിന്ന് അനുവദിച്ചിട്ടുണ്ട്. ഹഡ്കോ 3000 കോടിയും നൽകാൻ തയാറാണ്. നേരത്തെയുള്ള പഠന റിപ്പോർട്ട് ആധികാരികമായിരുെന്നന്നും എന്നിരുന്നാലും വിശദപഠനം നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും കെ.ആർ.ഡി.എൽ വിശദീകരിക്കുന്നു.
532 കി.മീ. നീളം വരുന്ന പാതയിൽ 450 കി.മീറ്ററും ഭൂനിരപ്പിലൂടെയാണ് പോകുക. 132 കി.മീ. ദൂരം നെൽപാടങ്ങൾ നികത്തേണ്ടിവരുമെന്ന് പരിസ്ഥിതി ആഘാത പഠനറിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 20,000 കുടുംബത്തെ കുടിയൊഴിപ്പിക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.