Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസാമൂഹിക മാധ്യമങ്ങളുടെ...

സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനത്തിൽ നവാഗതർക്ക്​ ഭിന്നതയില്ല

text_fields
bookmark_border
സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനത്തിൽ നവാഗതർക്ക്​ ഭിന്നതയില്ല
cancel

പ​ത്ത​നം​തി​ട്ട: സൗ​ന്ദ​ര്യം തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു ഘ​ട​ക​മേ​യ​ല്ലെ​ന്ന് ന​വാ​ഗ​ത വ​നി​ത സ്ഥാ​നാ​ർ​ഥി​ക​ൾ നി​ല​പാ​ടെ​ടു​ത്ത​പ്പോ​ൾ അ​തും ഒ​രു​ഘ​ട​ക​മാ​കു​മെ​ന്നാ​യി​രു​ന്നു പു​രു​ഷ സ്ഥാ​നാ​ർ​ഥി​ക​ളി​ലൊ​രാ​ളു​ടെ അ​ഭി​പ്രാ​യം. സൗ​ന്ദ​ര്യം മു​ഖ​ത്ത​ല്ല, ഉ​ള്ളി​ലാ​ണ് ഉ​ണ്ടാ​കേ​ണ്ട​തെ​ന്ന് ഒ​രു വ​നി​ത അം​ഗം നി​ല​പാ​ടെ​ടു​ത്തു. എ​തി​ർ സ്ഥാ​നാ​ർ​ഥി​യു​ടെ സൗ​ന്ദ​ര്യം ജ​യ​പ​രാ​ജ​യ​ങ്ങ​ളെ ഒ​രു​ത​ര​ത്തി​ലും ബാ​ധി​ക്കി​ല്ലെ​ന്ന നി​ല​പാ​ടാ​യി​രു​ന്നു പൊ​തു​വെ എ​ല്ലാ​വ​ർ​ക്കും.

ന​വാ​ഗ​ത സ്ഥാ​നാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച്​ പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബ്​ സം​ഘ​ടി​പ്പി​ച്ച ത​ദ്ദേ​ശം - 2020 ​െത​ര​ഞ്ഞെ​ടു​പ്പ് സം​വാ​ദ​ത്തി​ലാ​ണ് സൗ​ന്ദ​ര്യം തെ​ര​ഞ്ഞെ​ടു​പ്പ്​ വി​ഷ​യ​മോ എ​ന്ന ച​ർ​ച്ച ഉ​യ​ർ​ന്നു​വ​ന്ന​ത്.

സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ഉ​ന്ന​മ​ന​ത്തി​ലാ​ണ് രാ​ജ്യ​ത്തി​െൻറ ഭാ​വി​യെ​ന്നാ​യി​രു​ന്നു ച​ർ​ച്ച തു​ട​ങ്ങി​വെ​ച്ച മ​ല്ല​പ്പ​ള്ളി ജി​ല്ല പ​ഞ്ചാ​യ​ത്ത് യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ. വി​ബി​ത ബാ​ബു​വി​െൻറ അ​ഭി​പ്രാ​യം. ഇ​വ​ർ​ക്കെ​തി​രെ​യു​ണ്ടാ​കു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ നി​യ​മം പൂ​ർ​ണ​തോ​തി​ൽ ന​ട​പ്പാ​കു​ന്നി​ല്ല. അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യി പൊ​രു​തു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ജ​ന​പ്ര​തി​നി​ധി സ​മൂ​ഹ​ത്തി​െൻറ ഭാ​ഗ​മാ​യി മാ​റ​ണ​മെ​ന്നാ​യി​രു​ന്നു ഇ​തി​നെ​ക്കു​റി​ച്ച് പ​ള്ളി​ക്ക​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത് എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​ക്ക് പ​റ​യാ​നു​ണ്ടാ​യി​രു​ന്ന​ത്. അ​വ​ർ​ക്ക്​ സി​മ്പ​തി​യും എ​മ്പ​തി​യും ഉ​ണ്ടാ​ക​ണം. അ​നു​ഭ​വി​ക്കാ​ത്ത കാ​ര്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി പ്ര​തി​ക​രി​ക്കാ​ൻ ക​ഴി​യ​ണം. പ്ര​ശ്​​ന​ങ്ങ​ൾ ഉ​ണ്ടാ​കും​വ​രെ കാ​ക്കാ​തെ ഇ​ട​പെ​ടാ​ൻ ക​ഴി​യ​ണം.

സാ​മൂ​ഹി​ക സേ​വ​നം ജ​ന​സേ​വ​ന​മാ​യി കാ​ണാ​നാ​ണ് ഇ​ഷ്​​ട​മെ​ന്നാ​യി​രു​ന്നു കൊ​ടു​മ​ൺ ജി​ല്ല പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ലെ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി അ​ഡ്വ. അ​ശ്വ​തി സു​ധാ​ക​റി​െൻറ നി​ല​പാ​ട്. നി​യ​മ​പ​ഠ​നം അ​തി​നാ​യി വി​നി​യോ​ഗി​ക്കും. യു​വ​ജ​ന​ങ്ങ​ളി​ലാ​ണ് നാ​ടി​െൻറ പ്ര​തീ​ക്ഷ. അ​വ​രു​ടെ ഊ​ർ​ജ​സ്വ​ല​ത വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഗു​ണം​ചെ​യ്യു​മെ​ന്ന് നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്ത്​ ഇ​ട​മു​റി വാ​ർ​ഡി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ. സാം​ജി ഇ​ട​മു​റി പ​റ​ഞ്ഞു. സാ​മൂ​ഹി​ക മാ​റ്റ​ങ്ങ​ൾ​ക്ക്​ യു​വ​ത​യു​ടെ ക​രു​ത്ത് പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്ന്​ ഇ​ല​ന്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം​വാ​ർ​ഡ്​ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി വി​മ​ല എം.​വി​ജ​യ​ൻ പ​റ​ഞ്ഞു. ജീ​വി​ത ചു​റ്റു​പാ​ടു​ക​ൾ തി​രി​ച്ച​റി​യ​ണം. പ്ര​തി​ഫ​ലം നോ​ക്കാ​തെ ന​ന്മ​ചെ​യ്യാ​ൻ ക​ഴി​യ​ണ​മെ​ന്ന് പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ പ​ത്താം വാ​ർ​ഡ്​ സ്ഥാ​നാ​ർ​ഥി കെ. ​രാ​ജി​ത്കു​മാ​ർ പ​റ​ഞ്ഞു.

പ​ള്ളി​ക്ക​ൽ ഡി​വി​ഷ​നി​ൽ മു​ൻ അം​ഗ​ത്തി​െൻറ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ര​ണ​മെ​ന്ന് ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ വി​ക​സ​ന​കാ​ര്യ​ത്തി​ലെ ത​െൻറ അ​ഭി​പ്രാ​യം വ്യ​ക്ത​മാ​ക്കി. കൃ​ഷി​ക്ക് പ്രാ​ധാ​ന്യ​മു​ള്ള സ്ഥ​ല​മെ​ന്ന നി​ല​ക്ക് കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ശ്ര​ദ്ധി​ക്കും. യു​വ​ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഭ വ​ള​ർ​ത്താ​നു​ള്ള പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കും. ജ​ന​പ്ര​തി​നി​ധി ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ങ്കി​ൽ വി​ക​സ​നം ഒ​പ്പ​മെ​ത്തു​മെ​ന്നാ​യി​രു​ന്നു വി​ബി​ത​യു​ടെ മ​റു​പ​ടി.

വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഴി​മ​തി​യി​ല്ലാ​തെ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു അ​ഡ്വ. അ​ശ്വ​തി സു​ധാ​റി​െൻറ ന​യം. വെ​ള്ളം, വെ​ളി​ച്ചം, വ​ഴി എ​ന്നി​വ​ക്കാ​യി​രി​ക്കും മു​ഖ്യ പ​രി​ഗ​ണ​ന​യെ​ന്ന് അ​ഡ്വ. സാം​ജി ഇ​ട​മു​റി പ​റ​ഞ്ഞു. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​ന​കീ​യ​മാ​യി ന​ട​ത്ത​ണ​മെ​ന്നാ​യി​രു​ന്നു വി​മ​ല എം.​വി​ജ​യ​െൻറ നി​ർ​ദേ​ശം. വി​ക​സ​ന​ത്തി​ൽ നാ​ടി​നോ​ടും ജ​ന​ങ്ങ​ളോ​ടും പ്ര​തി​ബ​ദ്ധ​ത ഉ​ണ്ടാ​ക​ണ​മെ​ന്ന് രാ​ജി​ത്കു​മാ​ർ കെ. ​പ്ര​തി​ക​രി​ച്ചു. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള അ​പ​വാ​ദ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ളു​ണ്ടാ​ക​ണ​മെ​ന്ന് അ​ഡ്വ. വി​ബി​ത ബാ​ബു ഇ​ത് സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മാ​യി പ​റ​ഞ്ഞു.

പ്ര​സ്ക്ല​ബ് സെ​ക്ര​ട്ട​റി ബി​ജു കു​ര്യ​ൻ സ്വാ​ഗ​ത​വും എ​ക്സി​ക്യു​ട്ടി​വ്​ അം​ഗം എ. ​ബി​ജു ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020
News Summary - Newcomers are no different in the influence of social media
Next Story