മണ്ഡലകാലം തുടങ്ങുന്നു; കിട്ടുമോ കുടിവെള്ളം നിലക്കലിൽ
text_fieldsപമ്പ: ശബരിമലയുടെ പ്രധാന ഇടത്താവളമായ നിലക്കലിലേക്കുള്ള കുടിവെള്ള പദ്ധതി ഈ തീർഥാടന കാലത്ത് പൂർത്തിയാകുമോ എന്നു സംശയം. പദ്ധതി ഉടൻ കമീഷൻ ചെയ്യുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പണികൾ ഏറെ തീരാനുണ്ട്. നിലവിൽ 65 ശതമാനം പൂർത്തിയായി. നിലക്കലിൽ വലിയ മൂന്ന് കോൺക്രീറ്റ് വാട്ടർ ടാങ്കുകളിൽ ഒന്നു മാത്രമാണ് പൂർത്തിയാകാറായത്. മറ്റ് രണ്ട് വാട്ടർ ടാങ്കുകളുടെ കോൺക്രീറ്റിങ്ങിനുള്ള കമ്പികൾ കെട്ടുന്ന ജോലികളാണ് നടക്കുന്നത്.
ആങ്ങമൂഴി തത്തയ്ക്കാമണ്ണിൽ രണ്ടും പ്ലാപ്പള്ളിയിൽ ഒന്നും പമ്പ് ഹൗസുകളുടെ നിർമാണം പൂർത്തിയായെങ്കിലും മോട്ടോറുകൾ സ്ഥാപിക്കാൻ വൈദ്യുതി കണക്ഷന് അനുമതി കിട്ടാനുണ്ട്. സീതത്തോട്ടിൽ കക്കാട്ടാറിൽനിന്ന് വെള്ളം ശേഖരിച്ച് പ്ലാന്റിൽ ശുദ്ധീകരിച്ച് തത്തക്കാമണ്ണിലെയും പ്ലാപ്പള്ളയിലെയും പമ്പ് ഹൗസുകളിലെ ടാങ്കിൽ എത്തിക്കും. അവിടെനിന്ന് നിലക്കലിലെ ടാങ്കുകളിലേക്ക് വെള്ളം എത്തിച്ചാണ് വിതരണം.
എട്ടുവർഷമായി ഇഴയുന്നു
പദ്ധതി പ്രവർത്തനം തുടങ്ങിയത് മുതൽ ഇഴഞ്ഞുനീങ്ങുകയാണ്. കരാർ ഏറ്റെടുത്തയാൾ പണി പൂർത്തിയാക്കുന്നതിൽ കാലതാമസം വരുത്തിയതിനാൽ പദ്ധതി തടസ്സപ്പെട്ടു. പലവട്ടം ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ, കരാറുകാരനെ പുറത്താക്കി. കോയമ്പത്തൂർ ആസ്ഥാനമായ ആർ.പി.പി കമ്പനിയാണ് ഇപ്പോൾ നിർമാണം നടത്തുന്നത്.
26 കിലോമീറ്റർ
സീതത്തോട്ടിൽ കക്കാട്ടാറിൽനിന്ന് 26 കിലോമീറ്റർ പൈപ്പ് ലൈൻ വഴി നിലക്കലിൽ എത്തിക്കുന്നതാണ് പദ്ധതി. സീതത്തോട്, പ്ലാപ്പള്ളി, തുലാപ്പള്ളി, ളാഹ എന്നിവിടങ്ങളിൽ താമസിക്കുന്നവർക്കും പൈപ്പ് ലൈനിൽനിന്നുള്ള വെള്ളം ഉപയോഗിക്കാം. 4500 കുടുംബങ്ങൾക്ക് കുടിവെള്ളം ലഭിക്കും.
തുരങ്കംവെക്കുന്നത് കുടിവെള്ള ലോബി
നിലക്കൽ കുടിവെള്ള പദ്ധതിക്ക് തുടക്കം മുതൽ തുരങ്കംവെക്കുന്നത് കുടിവെള്ള ലോബിയാണ്. പമ്പയിൽനിന്ന് ടാങ്കറുകളിൽ വെള്ളം എത്തിക്കുന്നതാണ് നിലവിലെ രീതി. ഇതിന് കോടികളുടെ കരാറാണ് നൽകുന്നത്സാ നിറ്റേഷൻ ജോലികൾക്ക് 1000 പേരെ നിയമിച്ചു -കലക്ടർസാനിറ്റേഷൻ ജോലികൾക്കായി 1000ത്തോളം ജീവനക്കാരെ നിയമിച്ചതായി കലക്ടർ
പത്തനംതിട്ട: തീർഥാടനകാലത്ത് ശബരിമലയിൽ സാനിറ്റേഷൻ ജോലികൾക്കായി 1000ത്തോളം ജീവനക്കാരെ നിയമിച്ചതായി കലക്ടർ എസ്. പ്രേംകൃഷ്ണൻ പറഞ്ഞു. പ്രസ് ക്ലബ് സംഘടിപ്പിച്ച ശബരിമല സുഖദർശനം സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സന്നിധാനത്ത് 300, പമ്പയിൽ 210, നിലക്കൽ 450 പേരെ വീതം നിയമിച്ചിട്ടുണ്ട്. ഇവർക്കുള്ള പരിശീലനവും പൂർത്തിയായി. എമർജൻസി ഓപറേഷൻ സെന്റർ നാലെണ്ണം പ്രവർത്തിക്കും. ഇതിനായി 21 പേർക്ക് പരിശീലനം തുടങ്ങി. ഏകീകൃത വിലവിവരം, ശുചിത്വം എന്നിവ സംബന്ധിച്ച പരിശോധന കര്‍ശനമാക്കും. പൊലീസ്, എക്സൈസ്, ഫോറസ്റ്റ്, റവന്യൂ, ലീഗല്‍ മെട്രോളജി, ഭക്ഷ്യ വകുപ്പുകളുടെ സംയുക്ത സ്ക്വാഡുകൾ പരിശോധന നടത്തും. ലീഗല്‍ മെട്രോളജി, ആരോഗ്യ-ഭക്ഷ്യസുരക്ഷ വകുപ്പുകളുടെ മേല്‍നോട്ടത്തിലുള്ള സ്ക്വാഡ് ഭക്ഷ്യ നിലവാരവും വിലവിവരവും ഉറപ്പുവരുത്തും.
ഭക്തർക്ക് കൃത്യമായ വിവരം നൽകാൻ വാട്സ്ആപ് സംവിധാനം ആരംഭിക്കും. ബഹുഭാഷകളിലുള്ള മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ച് നൽകിയിട്ടുണ്ട്. ഹോട്ടലുകളിൽ ആറ് ഭാഷകളിൽ വിലനിലവാരം പ്രദർശിപ്പിക്കും. ഫുഡ് സേഫ്റ്റി ലാബ് ഇത്തവണഉണ്ടാകും. കോന്നി മെഡിക്കൽ കോളേജിൽ എല്ലാ സൗകര്യവും ഒരുക്കും. ഭക്തരെ വഴിയിൽ തടയില്ല. കൂടുതൽ പാർക്കിങ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിലക്കലിൽ 10,000ൽ അധികം വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്.
ചക്കുപാലം, ഹിൽ ടോപ് എന്നിവിടങ്ങളിൽ ചെറിയ വാഹനങ്ങൾ പാർക്ക് ചെയ്യാൻ കോടതിയുടെ അനുവാദം തേടിയിട്ടുണ്ട്. ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. മുൻവർഷങ്ങളേക്കാൾ കൂടുതൽ ക്രമീകരണങ്ങൾ ഉണ്ടാകും. ശബരിമല എ.ഡി.എം അരുൺ എസ്. നായർ പങ്കെടുത്തു. പ്രസ് ക്ലബ് പ്രസിഡന്റ് ബിജു കുര്യൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഭിലാൽ സ്വാഗതം പറഞ്ഞു. സെക്രട്ടറി ജി. വിശാഖൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.