നിയുക്തി മെഗാ തൊഴില്‍മേള: 500പേരുടെ ചുരുക്കപ്പട്ടിക തയാറാക്കി
text_fieldsപത്തനംതിട്ട: ജില്ലയിലെ ആഭ്യസ്തവിദ്യരായ യുവതി, യുവാക്കള്‍ക്ക് സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങള്‍ കൂടി പ്രയോജനപ്പെടുത്തുന്നതിന് ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, കാതോലിക്കറ്റ് കോളജ് എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചമെഗാ തൊഴില്‍മേളയിൽ വിവിധ സ്ഥാപനങ്ങൾ 500 ഉദ്യോഗാര്‍ഥികളുടെ ചുരുക്കപ്പട്ടിക തയാറാക്കി. 'നിയുക്തി 2022' പേരിട്ട മേളയിൽ 51 തൊഴില്‍ദാതാക്കളും 1000 അപേക്ഷകരും പങ്കെടുത്തു. പത്തനംതിട്ട കാതോലിക്കറ്റ് കോളജില്‍ സംഘടിപ്പിച്ച മേള മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
തൊഴില്‍മേളകള്‍ സംഘടിപ്പിക്കുന്നതിനൊപ്പം സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കും സര്‍ക്കാര്‍ പിന്തുണ നല്‍കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന തൊഴില്‍മേളകളില്‍ ഉന്നതനിലവാരം പുലര്‍ത്തുന്ന കമ്പനികളും പങ്കെടുക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ യുവതി യുവാക്കള്‍ സന്നദ്ധരാകണമെന്ന് യോഗത്തില്‍ അധ്യക്ഷതവഹിച്ച ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഫിലിപ്പോസ് ഉമ്മന്‍ മുഖ്യപ്രഭാഷണം നടത്തി.കോമേഴ്സ് വിഭാഗം മേധാവി ഡോ. ആന്‍സി സാം, തിരുവനന്തപുരം മേഖല എംപ്ലോയ്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.ജി. സാബു, എംപ്ലോയ്മെന്റ് ഓഫിസര്‍ ജെ.എഫ്. സലിം, ജില്ല എംപ്ലോയ്‌മെന്റ് ഓഫിസര്‍ ജി.ജി. വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.