അന്തർസംസ്ഥാന തൊഴിലാളികളിലെ ലഹരി ഉപയോഗം തടയാൻ നടപടികളില്ല
text_fieldsപന്തളം: സംസ്ഥാന സർക്കാരിന്‍റെ നേതൃത്വത്തിൽ ലഹരി ഉപയോഗത്തിനെതിരെ വിവിധതലങ്ങളിൽ വൻ പ്രചാരണം നടത്തുമ്പോഴും അന്തർസംസ്ഥാന തൊഴിലാളികളുടെ ഇടയിൽ വർധിച്ചുവരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗം തടയുന്നതിൽ നടപടികളില്ല. ഇവർക്കിടയിൽ ബോധവത്കരണം നടക്കുന്നില്ല. മറ്റ് ഭാഷകൾ അറിയാവുന്നവരെ ഉപയോഗിച്ച് ലഹരിവിരുദ്ധ ബോധവത്കരണം സജീവമാക്കേണ്ടതുണ്ട്. കോവിഡിന് ശേഷം അന്തർസംസ്ഥാന തൊഴിലാളികളുടെ എണ്ണം സംസ്ഥാനമെങ്ങും പതിന്മടങ്ങ് ഉയർന്നിട്ടുണ്ട്.
ഇവർക്കിടയിൻ വ്യാപകമായി ലഹരി ഉപയോഗം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്‍റെ പേരിൽ അക്രമവും ഭീഷണിയായി നിലനിൽക്കുന്നു. ജില്ലയിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ദൈനംദിന ജോലികൾക്കും മറ്റും നിരവധി അന്തർസംസ്ഥാന തൊഴിലാളികളാണ് താമസിക്കുന്നത്.പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം ലഹരി വസ്തുക്കളുടെ ഉപയോഗവും സാമൂഹികവിരുദ്ധരുടെ ശല്യവും രൂക്ഷമാണെന്നും പരാതി ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.