പന്തളം അഗ്നിരക്ഷാ നിലയം തുറന്ന് പ്രവര്‍ത്തിക്കാൻ നടപടി വേണം -ഡെപ്യൂട്ടി സ്പീക്കര്‍
text_fieldsപത്തനംതിട്ട: പന്തളം അഗ്നിരക്ഷാ നിലയം തുറന്ന് പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാർ നിയമസഭയിൽ ആവശ്യപ്പെട്ടു.
മണ്ഡലത്തിലെ ഏറ്റവും സുപ്രധാന വിഷയമായ പന്തളം അഗ്നിരക്ഷാ നിലയം പ്രവര്‍ത്തനം വൈകുന്നതില്‍ ബജറ്റ് ചര്‍ച്ചവേളയില്‍ സംസാരിച്ച ഡെപ്യൂട്ടി സ്പീക്കര്‍ ആശങ്ക അറിയിച്ചു. ശബരിമല സീസണിലും അല്ലാത്തപ്പോഴും നിരവധി തീര്‍ഥാടകര്‍ പന്തളത്ത് എത്തുന്നതിനാല്‍ അഗ്നിരക്ഷാ നിലയം അത്യന്താപേക്ഷിതമാണ്. അടൂരിനെ വ്യവസായ മേഖലയില്‍ മുന്നിലെത്തിക്കാന്‍ വ്യവസായ പാര്‍ക്ക്, ഐ.ടി പാര്‍ക്ക് എന്നിവ നിര്‍മിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. അതോടൊപ്പം ആനന്ദപ്പള്ളി മരമടി മഹോത്സവം നടത്തുന്നതിന് ആവശ്യമായ നിയമനിര്‍മാണം വേണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.