വാരിക്കൂട്ടിയ മണ്ണും ചളിയും വീണ്ടും പമ്പയിൽതന്നെ
text_fieldsറാന്നി: പ്രളയെത്ത നേരിടാൻ തീരങ്ങളിൽ പണം മുടക്കി വാരിക്കൂട്ടിയിട്ട മണ്ണും ചളിയും തിരികെ പമ്പാനദിയിൽ തന്നെ പതിച്ചു. കനത്ത സാമ്പത്തികനഷ്ടം മാത്രം മിച്ചം.ഈ വർഷം കാലവർഷം ശക്തിപ്രാപിക്കുന്നതിനുമുമ്പ് ജലവിഭവ വകുപ്പ് മുൻകൈടുത്ത് നടത്തിയ പദ്ധതിയാണ് ഫലംകാണാതെപോയത്. റാന്നി താലൂക്കിൽ, പഴവങ്ങാടി, വടശ്ശേരിക്കര, പെരുനാട്, ചെറുകോൽ, റാന്നി, നാറാണംമൂഴി, അയിരൂർ, വെച്ചൂച്ചിറ പഞ്ചായത്തുകളിലെ 27 കടവുകളിൽനിന്നാണ് മണ്ണും, ചളിയും നീക്കം ചെയ്തത്.
ഇതിനായി ലക്ഷക്കണക്കിന് രൂപയാണ് ചെലവഴിച്ചത്. 2018ലെ മഹാപ്രളയത്തിൽ ഡാമുകളിൽ നിന്നടക്കം വലിയ തോതിൽ മണ്ണും ചളിയും നദീതീരങ്ങളിൽ അടിഞ്ഞുകൂടിയിരുന്നു. ഇത് വരുന്ന പ്രളയത്തിന്ന് മുന്നോരുക്കമായി വാരി മാറ്റുന്നതായിരുന്നു പദ്ധതി. മണലും ചളിയും നാല് മീറ്റർ ആഴത്തിൽവരെ കോരിമാറ്റിയിരുന്നു.
എന്നാൽ, നദിയുടെ തിട്ടയിൽ വാരിക്കൂട്ടിയ മൺകൂനകൾ മഴയിൽ ഒലിച്ച് നദിയിലെത്തി.ആഗസ്റ്റ് ആറിനുണ്ടായ വെള്ളപ്പൊക്കത്തിൽ കൂട്ടിയിരുന്ന മണ്ണ് ഒലിച്ചുപോകുന്നതുകൂടാതെ മണ്ണ് വാരിയെടുത്ത തീരെത്ത തിട്ടയും പലയിടത്തും ഇടിഞ്ഞുതാണു.
റാന്നിയിലെ കടവുകളിൽനിന്ന് വാരിയെടുക്കുന്ന മണലടങ്ങുന്ന മണ്ണ് പഞ്ചായത്തുകർ ആവശ്യപ്പെട്ടാൽ പൊതുസ്ഥലങ്ങൾ നികത്തുന്നതിനായി ഉപയോഗിക്കാമെന്ന നിർദേശവും പാഴായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.