പമ്പയിലും നിലക്കലും കടകള്‍ എല്ലാ ദിവസവും തുറക്കാം –കലക്ടര്‍
text_fieldsപത്തനംതിട്ട: കര്‍ക്കടകമാസ പൂജകള്‍ക്കായി ശബരിമല നടതുറന്നതിനോടനുബന്ധിച്ച് വടശ്ശേരിക്കര, നിലക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ നട അടയ്ക്കുന്നതുവരെ എല്ലാ ദിവസവും തുറക്കാന്‍ അനുമതി നല്‍കുമെന്ന് കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിനൊപ്പം മഴക്കാലമായതിനാല്‍ തീര്‍ഥാടകര്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്നും കലക്ടര്‍ പറഞ്ഞു.
കോവിഡ് സാഹചര്യത്തില്‍ പെരുനാട്, ളാഹ, ചാലക്കയം, നിലക്കല്‍, പമ്പ എന്നിവിടങ്ങളില്‍ പൊലീസിെൻറ മേല്‍നോട്ടം ഉണ്ടാകണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.ഓമല്ലൂര്‍ ശങ്കരന് യോഗത്തില്‍ പറഞ്ഞു. തീര്‍ഥാടകര്‍ ഒരുമിച്ചിരുന്ന് ഭക്ഷണം, പ്രസാദം എന്നിവ കഴിക്കുന്നതും വാങ്ങുന്നതും ഒഴിവാക്കണമെന്നും ദേവസ്വം ബോര്‍ഡ്, അയ്യപ്പ സേവാ സംഘം എന്നിവര്‍ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ എ.എല്‍ ഷീജ പറഞ്ഞു.
രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ തീര്‍ഥാടനത്തിന് തയാറാകരുതെന്നും തീര്‍ഥാടകരില്‍ കോവിഡ് പോസിറ്റിവാകുന്നവര്‍ പൊലീസിെൻറ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ജില്ല പൊലീസ് മേധാവി ആര്. നിശാന്തിനി പറഞ്ഞു. ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി കലക്ടര്‍ ടി.ജി ഗോപകുമാര്‍,ഡി.ഡി.പി പി.ആര്. സുമേഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.