കാലവര്‍ഷം സുരക്ഷ ഉപകരണങ്ങള്‍ പഞ്ചായത്തുകള്‍ ഉറപ്പാക്കണം
text_fieldsപത്തനംതിട്ട: കാലവർഷത്തിനു മുന്നോടിയായി രക്ഷാപ്രവർത്തനത്തിന് ആവശ്യമായ സുരക്ഷ ഉപകരണങ്ങൾ പഞ്ചായത്തുകൾ ഉറപ്പാക്കണമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കാലവര്‍ഷ മുന്നൊരുക്കങ്ങളും തയാറെടുപ്പുകളും പരിശോധിക്കാൻ ജില്ല ദുരന്തനിവാരണ അതോറിറ്റി നേതൃത്വത്തിൽ നടത്തിയ ഓണ്‍ലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പഞ്ചായത്തുകളുടെ കൈവശമുള്ള ഉപകരണങ്ങളുടെ വിവരം ശേഖരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ തദ്ദേശഭരണ വകുപ്പ് ജില്ല ജോയന്റ് ഡയറക്ടറെ ചുമതലപ്പെടുത്തി. റോഡ് നിർമാണങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം. പൊതു ഇടങ്ങളിൽ നിർമാണം നടക്കുന്ന സ്ഥലങ്ങളിലെ കുഴികളിലും മൂടിയില്ലാത്ത ഓടകളിലും വാഹനം അപകടത്തിൽപെടാതിരിക്കാൻ സുരക്ഷ ബോർഡുകൾ സ്ഥാപിക്കണം. വൈദ്യുതി ലൈനുകൾക്ക് ഭീഷണിയായി നിൽക്കുന്ന മരങ്ങൾ എത്രയും വേഗം മുറിച്ചുമാറ്റാൻ കെ.എസ്.ഇ.ബിയും പൊതുമരാമത്ത് നിരത്ത് വിഭാഗവും പഞ്ചായത്തും ഏകോപനത്തോടെ പ്രവർത്തിക്കണം. ജല അതോറിറ്റി കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കാൻ എടുത്ത കുഴികൾ മൂടി റോഡ് പൂർവസ്ഥിതിയിലാക്കണം. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് മരുന്ന് ലഭ്യത, ക്ലിനിക്കുകളുടെ പ്രവർത്തനം എന്നിവ ഉറപ്പാക്കണം. മഴയെ തുടർന്ന് ഒറ്റപ്പെട്ടുപോകുന്ന കുറുമ്പൻമൂഴി, അരയാഞ്ഞിലിമണ്ണ് പ്രദേശങ്ങളിലെ എല്ലാ ജനങ്ങൾക്കും ഭക്ഷ്യധാന്യ കിറ്റുകൾ സൗജന്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ പറഞ്ഞു. സ്കൂൾ ബസുകൾ കടന്നുപോകുന്ന റോഡിലെ സുരക്ഷിതത്വം ഉറപ്പാക്കണം.
ജില്ലയിലെ മഴമാപിനികൾ നിരീക്ഷിച്ച് പ്രവർത്തനക്ഷമത ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ പറഞ്ഞു. 15 മഴമാപിനി പുതുതായി സ്ഥാപിച്ചു. നദികളിലെ ചളിയും മണ്ണും നീക്കംചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ജില്ല പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ, എ.ഡി.എം ബി. രാധാകൃഷ്ണൻ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ടി.ജി. ഗോപകുമാർ, ഡി.എം.ഒ ഡോ. എൽ. അനിതകുമാരി തുടങ്ങിയവർ പങ്കെടുത്തു.കാലവര്‍ഷം
സുരക്ഷ ഉപകരണങ്ങള്‍ പഞ്ചായത്തുകള്‍ ഉറപ്പാക്കണം
ജില്ല ദുരന്തനിവാരണ അതോറിറ്റി അവലോകന യോഗം ചേർന്നു
പത്തനംതിട്ട: കാലവർഷത്തിനു മുന്നോടിയായി രക്ഷാപ്രവർത്തനത്തിന് ആവശ്യമായ സുരക്ഷ ഉപകരണങ്ങൾ പഞ്ചായത്തുകൾ ഉറപ്പാക്കണമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കാലവര്‍ഷ മുന്നൊരുക്കങ്ങളും തയാറെടുപ്പുകളും പരിശോധിക്കാൻ ജില്ല ദുരന്തനിവാരണ അതോറിറ്റി നേതൃത്വത്തിൽ നടത്തിയ ഓണ്‍ലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പഞ്ചായത്തുകളുടെ കൈവശമുള്ള ഉപകരണങ്ങളുടെ വിവരം ശേഖരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ തദ്ദേശഭരണ വകുപ്പ് ജില്ല ജോയന്റ് ഡയറക്ടറെ ചുമതലപ്പെടുത്തി. റോഡ് നിർമാണങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം. പൊതു ഇടങ്ങളിൽ നിർമാണം നടക്കുന്ന സ്ഥലങ്ങളിലെ കുഴികളിലും മൂടിയില്ലാത്ത ഓടകളിലും വാഹനം അപകടത്തിൽപെടാതിരിക്കാൻ സുരക്ഷ ബോർഡുകൾ സ്ഥാപിക്കണം. വൈദ്യുതി ലൈനുകൾക്ക് ഭീഷണിയായി നിൽക്കുന്ന മരങ്ങൾ എത്രയും വേഗം മുറിച്ചുമാറ്റാൻ കെ.എസ്.ഇ.ബിയും പൊതുമരാമത്ത് നിരത്ത് വിഭാഗവും പഞ്ചായത്തും ഏകോപനത്തോടെ പ്രവർത്തിക്കണം. ജല അതോറിറ്റി കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കാൻ എടുത്ത കുഴികൾ മൂടി റോഡ് പൂർവസ്ഥിതിയിലാക്കണം. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് മരുന്ന് ലഭ്യത, ക്ലിനിക്കുകളുടെ പ്രവർത്തനം എന്നിവ ഉറപ്പാക്കണം. മഴയെ തുടർന്ന് ഒറ്റപ്പെട്ടുപോകുന്ന കുറുമ്പൻമൂഴി, അരയാഞ്ഞിലിമണ്ണ് പ്രദേശങ്ങളിലെ എല്ലാ ജനങ്ങൾക്കും ഭക്ഷ്യധാന്യ കിറ്റുകൾ സൗജന്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ പറഞ്ഞു. സ്കൂൾ ബസുകൾ കടന്നുപോകുന്ന റോഡിലെ സുരക്ഷിതത്വം ഉറപ്പാക്കണം.
ജില്ലയിലെ മഴമാപിനികൾ നിരീക്ഷിച്ച് പ്രവർത്തനക്ഷമത ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ പറഞ്ഞു. 15 മഴമാപിനി പുതുതായി സ്ഥാപിച്ചു. നദികളിലെ ചളിയും മണ്ണും നീക്കംചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ജില്ല പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ, എ.ഡി.എം ബി. രാധാകൃഷ്ണൻ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ടി.ജി. ഗോപകുമാർ, ഡി.എം.ഒ ഡോ. എൽ. അനിതകുമാരി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.