പന്തളം നഗരസഭയിൽ ‘എന്നും വനിത ദിനമാണ്’
text_fieldsപന്തളം: നഗരസഭയുടെ പൂർണ നിയന്ത്രണം വനിതകളുടെ കൈകളിൽ ഭദ്രമാണിവിടെ. അധ്യക്ഷ വനിതയായ നഗരസഭയിൽ സെക്രട്ടറി, സൂപ്രണ്ട്, വൈസ് ചെയർപേഴ്സൻ തുടങ്ങി സുപ്രധാന സ്ഥാനങ്ങളിളെല്ലാം വനിതകളാണ്. ജീവനക്കാരും ജനപ്രതിനിടക്കം 41 പേരാണ് നഗരസഭയിലെ സ്ത്രീ സാന്നിധ്യം. 33 അംഗ നഗരസഭ കൗൺസിലിൽ ചെയർപേഴ്സൻ സുശീല സന്തോഷ്, വൈസ് ചെയർപേഴ്സൻ യു. രമ്യ, എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ലസിത നായർ തുടങ്ങി 21 പേരും വനിതകളാണ്.
നഗരസഭ സെക്രട്ടറി ഇ.ബി. അനിത, സൂപ്രണ്ട് എസ്. ഗിരിജകുമാരി, റവന്യൂ ഇൻസ്പെക്ടർ സി.എം. സുജ, വിവിധ സെക്ഷനിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥരായ സി. ലത, എ. സുജിത തമ്പി, ബിന്ദു, പി.സി. ശ്രീജാമോൾ, എസ്. ധന്യ, ധന്യ മോഹൻ, എ. ഷെഹന, ഐ. മീര, എസ്. പൂജ, ആര്യ സജീവ്, മിനി പി. നായർ, എസ്. ആഷ, കെ.കെ. സിന്ധു, സുനിത, രോഹിണി, വനജ കുമാരി, പി. ഷീന, ശിഖ, മേഘ, മെറിൻ ഷാജി, നിതിരി രവി, അഞ്ജലി, അഞ്ജന, സൗമ്യ, എസ്. രാധിക, സ്റ്റെല്ല, രാജി, ദിവ്യ, ശാലിനി, ജി. സന്ധ്യ, കൂടാതെ 66 ഹരിതകർമസേന അംഗങ്ങളും 13 ശുചീകരണ തൊഴിലാളികളും വനിതകളാണ്.
ജനപ്രതിനിധികളിൽ അഞ്ച് സീറ്റുള്ള യു.ഡി.എഫിൽ രണ്ടുപേരാണ് വനിതകൾ, സുനിത വേണു, രത്നമണി സുരേന്ദ്രൻ. ഒമ്പത് അംഗ എൽ.ഡി.എഫ് കൗൺസിലർമാരിൽ ആറുപേരും വനിതകളാണ്. പൊതുജനസമ്പര്‍ക്കം, പരാതി പരിഹാരം, നഗരസഭ ഭരണ നിര്‍വഹണം എന്നവിയെല്ലാം വനിതകള്‍ ഏറ്റെടുത്ത് കാര്യക്ഷമമായി ചെയ്യുന്നു. കഴിഞ്ഞ രണ്ടുവർഷമായി വനിതകളുടെ പൂർണ നിയന്ത്രണത്തിലാണ് നഗരസഭ പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.