വൈദികന്റെ കാറിടിച്ച് സ്കൂട്ടറിൽ യാത്ര ചെയ്ത ദമ്പതികൾക്ക് പരിക്ക്; കേസെടുത്തു
text_fieldsപന്തളം: വൈദികൻ ഓടിച്ച കാറിടിച്ച് സ്കൂട്ടറിൽ യാത്ര ചെയ്ത ദമ്പതികൾക്ക് പരിക്കേറ്റ സംഭവത്തിൽ വൈദികനെതിരെ പൊലീസ് കേസെടുത്തു. മുൻ വൈരാഗ്യം കാരണം വൈദികൻ ബോധപൂർവം ഇടിച്ചുവീഴ്ത്തിയതാണെന്നുകാണിച്ച് ദമ്പതികൾ പന്തളം പൊലീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് കേസ്.
വൈദികന്റെ കാറിടിച്ച് തുമ്പമൺ നരിയാപുരം ബാബുവില്ലയിൽ തങ്കച്ചൻ ബാബു (53), ഭാര്യ അനിത (43) എന്നിവർക്കാണ് പരിക്കേറ്റത്. അയൽവാസിയും വൈദികനുമായ നരിയാപുരം പുല്ലാടമണ്ണിൽ പുലാത്തീനിൽ ഫാ. ഗീവർഗീസ് കോശിയുടെ കാറാണ് ഇടിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടോടെ പന്തളത്തുനിന്ന് വീട്ടിലേക്ക് പോകുമ്പോൾ മുട്ടം എൽ.പി സ്കൂളിന് മുന്നിലാണ് അപകടം. പിന്നിലൂടെ വന്ന കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്ന് ദമ്പതികൾ മൊഴിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.