പന്തളത്ത് തീർഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ വീഴ്ചയെന്ന് ആരോപണം
text_fieldsപന്തളം: ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിന് രണ്ടുദിവസം മാത്രം ബാക്കിനിൽക്കെ വലിയകോയിക്കൽ ക്ഷേത്രത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ദേവസ്വം ബോർഡും മുൻസിപ്പാലിറ്റിയും പരാജയപ്പെട്ടതായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി. ക്ഷേത്രത്തിന്റെ കുളിക്കടവിന് സമീപം ചപ്പുചവറുകൾ കുന്നുകൂടിയിരിക്കുകയാണ്. ക്ഷേത്രത്തിന് ചുറ്റും പൂട്ടുകട്ടകൾ പാകുന്നത് പൂർത്തിയായിട്ടില്ല. ടൊയിലറ്റ് നിർമ്മാണവും നിലച്ചു. ക്ഷേത്രത്തിന് സമീപം ചെറുവാഹനങ്ങൾക്ക് പാർക്കിംങിനായി തിരിച്ചിട്ടുള്ള സ്ഥലം ചെളികൊണ്ട് മൂടിയ നിലയിലാണ്. ഭക്തജനങ്ങൾക്ക് വിരിവെയ്ക്കുന്നതിനും ക്ഷേത്രത്തിന് പുറത്ത് പാർക്കിംങിനും ക്രമീകരണമില്ല.
അടിസ്ഥാന സൗകര്യങ്ങളുടെ ക്രമീകരണത്തിന് സർക്കാർ നൽകുന്ന ഗ്രാൻറ് ഉപയോഗിച്ച് മുൻസിപ്പാലിറ്റി പദ്ധതികളെ തയാറാക്കുകയോ അംഗീകാരം വാങ്ങുകയോ ചെയ്തിട്ടില്ല.
ഈ സാഹചര്യത്തിൽ അന്യസംസ്ഥാനത്തു നിന്ന പന്തളത്ത് എത്തുന്ന ഭക്തർക്ക് വലിയ കോയിക്കൽ ക്ഷേത്രദർശ ദുരിതത്തിലാകുമെന്ന് ബ്ലോക്ക് പ്രസിഡന്റ് സഖറിയ വർഗീസ്, സെക്രട്ടറി ഉണ്ണികൃഷ്ണൻനായർ, ക്ഷേത്ര ഉപദേശകസമിതി അംഗങ്ങളായ രഘു പെരുമ്പുളിക്കൽ, ബൈജു മുകുടിയിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്സ്,.ഷെറിഫ് എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.