Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightPandalamchevron_rightആയുഷ്​മാൻ...

ആയുഷ്​മാൻ ആരോഗ്യമന്ദിര്‍ കെട്ടിടം; തുക അനുവദിച്ച ഡെപ്യൂട്ടി സ്പീക്കറുടെ പേര് മായ്​ച്ചതായി പരാതി

text_fields
bookmark_border
ആയുഷ്​മാൻ ആരോഗ്യമന്ദിര്‍ കെട്ടിടം; തുക അനുവദിച്ച ഡെപ്യൂട്ടി സ്പീക്കറുടെ പേര് മായ്​ച്ചതായി പരാതി
cancel
camera_alt

1. ചി​റ്റ​യം ഗോ​പ​കു​മാർ എം.​എ​ൽ.​എ​യു​ടെ പേ​ര് ഉ​ൾ​പ്പെ​ടു​ത്തി​യ കെ​ട്ടി​ടം  2. എം.​എ​ൽ.​എ​യു​ടെ പേ​ര് ഒ​ഴി​വാ​ക്കി​യ കെ​ട്ടി​ടം

പ​ന്ത​ളം: കു​ര​മ്പാ​ല തെ​ക്ക് ആ​തി​ര​മ​ല 17ാം വാ​ര്‍ഡി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന പ​ന്ത​ളം ന​ഗ​ര​സ​ഭ​യു​ടെ ആ​യു​ഷ്മാ​ന്‍ ആ​രോ​ഗ്യ​മ​ന്ദി​ര്‍ കെ​ട്ടി​ട​ത്തി​ന് തു​ക അ​നു​വ​ദി​ച്ച സ്ഥ​ലം എം.​എ​ൽ.​എ കൂ​ടി​യാ​യ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​റി​ന്‍റെ പേ​ര് കെ​ട്ടി​ട​ത്തി​ല്‍ നി​ന്നും മാ​യ്ച​തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം.

2019-20ല്‍ ​ചി​റ്റ​യം ഗോ​പ​കു​മാ​റി​ന്റെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ല്‍നി​ന്ന്​ അ​നു​വ​ദി​ച്ച 25 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് കെ​ട്ടി​ടം നി​ർമി​ച്ച​ത്. ഉ​ദ്ഘാ​ട​ന വേ​ള​യി​ല്‍ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​റി​ന്‍റെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ല്‍നി​ന്ന്​ അ​നു​വ​ദി​ച്ച തു​കകൊ​ണ്ട് നി​ർ​മി​ച്ച കെ​ട്ട​ിട​മെ​ന്ന് വ​ലി​യ അ​ക്ഷ​ര​ത്തി​ല്‍ എ​ഴു​തി വെ​ച്ചി​രു​ന്ന​താ​ണ്.

എ​ന്നാ​ല്‍, ക​ഴി​ഞ്ഞ ദി​വ​സം പേ​ര് മാ​യ്ച് കെ​ട്ടി​ടം നി​ർ​മി​ക്കാ​ന്‍ സ്ഥ​ലം അ​നു​വ​ദി​ച്ച കു​ടും​ബാം​ഗ​ത്തി​ന്റെ പേ​ര് മാ​ത്ര​മാ​യി എ​ഴു​തി​ച്ചേ​ര്‍ക്കു​ക​യാ​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് ന​ഗ​ര​സ​ഭ ഓ​ഫി​സി​ല്‍ അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ ന​ഗ​ര​സ​ഭ അ​റി​യാ​തെ​യാ​ണ് പേ​ര് മാ​യ്ച​തെ​ന്ന വി​വ​ര​മാ​ണ് ല​ഭി​ച്ച​ത്. പേ​ര് പെ​യി​ന്റ​ടി​ച്ച് നീ​ക്കം ചെ​യ്ത ശേ​ഷം കെ​ട്ടി​ട​ത്തി​ന് സ്ഥ​ലം അ​നു​വ​ദി​ച്ച കു​ടും​ബാം​ഗ​ത്തി​ന്റെ പേ​ര് മാ​ത്രം എ​ഴു​തി​ച്ചേ​ര്‍ത്ത​താ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​ത് ബോ​ധ​പൂ​ര്‍വ​മു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് സി.​പി.​ഐ പ​ന്ത​ളം ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ആ​ര്‍. ജ​യ​ന്‍ ആ​രോ​പി​ച്ചു. പേ​ര് മാ​യ്ക്കാ​ന്‍ ശ്ര​മി​ച്ച​വ​രെ ക​ണ്ടെ​ത്ത​ണ​മെ​ന്നും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റു​ടെ പേ​ര് കെ​ട്ടി​ട​ത്തി​ല്‍ എ​ഴു​തി ചേ​ര്‍ക്ക​ണ​മെ​ന്നും ആ​ര്‍. ജ​യ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deputy speakerPathanamthitta NewsAyushman Arogya Mandir
News Summary - Ayushman Arogya Mandir
Next Story