ബാങ്ക് ജീവനക്കാർ കൈയയച്ചു; വീട്ടമ്മക്ക് കിടപ്പാടം തിരിച്ചുകിട്ടി
text_fieldsപന്തളം: ബാങ്കിെൻറ കാരുണ്യത്തിൽ രാജമ്മക്ക് തിരികെലഭിച്ചത് കിടപ്പാടം. പന്തളം തോന്നല്ലൂർ ഇളശ്ശേരിൽ കെ. രാജമ്മക്ക് തുണയായത് സംസ്ഥാന സഹകരണ ബാങ്ക് പന്തളം ശാഖയുടെ ജീവനക്കാരുടെ കൂട്ടായ്മയാണ്. 2008 മേയ് 30ന് ജില്ല സഹകരണ ബാങ്ക് പന്തളം ശാഖയിൽനിന്ന് വീട് നിർമാണത്തിനായി രാജമ്മ ഒരുലക്ഷം രൂപ വായ്പ എടുത്തിരുന്നു.
ജീവിതത്തിലുണ്ടായ പലവിധ പ്രതിസന്ധികൾ മൂലം വായ്പ തിരികെ അടക്കുവാൻ കഴിയാതെയായി. അച്ഛെൻറയും അമ്മയുടെയും മൂത്ത സഹോദരൻ, സഹോദരി എന്നിവരുടെയും മരണം തിരിച്ചടിയായി. 2010 നവംബർ നാലിന് ബാങ്ക് ജപ്തി നടപടിയായി. നടപടി ക്രമത്തിെൻറ ഭാഗമായി വീട്ടിൽ നോട്ടീസ് പതിച്ചു. തവണ അടക്കാത്തതിനെ തുടർന്ന് പലിശ സഹിതം 2,45,000 രൂപയായി. കഴിഞ്ഞ മാർച്ച് 16ന് ബാങ്ക് പത്തനംതിട്ടയിൽ സംഘടിപ്പിച്ച അദാലത്തിൽ 1,28,496 രൂപ അദാലത്തിൽ കുറവ് ചെയ്തു. ബാക്കി തുകയുടെ കാര്യം ബാങ്ക് തീരുമാനിക്കാം എന്ന് നിർദേശമുണ്ടായി.
പിന്നീട് ബാങ്ക് ജീവനക്കാരും മുൻ ജീവനക്കാരെയും ഉൾപ്പെടുത്തി വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കി. രാജമ്മയുടെ ദയനീയകഥ ബാങ്ക്മാനേജർ കെ. സുശീല വിവരിച്ചു. രാജമ്മയുടെ പേരിൽ അക്കൗണ്ട് ആരംഭിച്ചു. തുടർന്ന് അക്കൗണ്ടിലേക്ക് 98,628 രൂപ പിരിഞ്ഞുകിട്ടി. തിങ്കളാഴ്ച ഉച്ചയോടുകൂടി രാജമ്മയെ ബാങ്കിൽ വിളിച്ച് വരുത്തി.
ലോൺ തീർത്ത് പ്രമാണം അവർക്ക് നൽകി. ഇതോടെ 10സെൻറ് സ്ഥലത്തെ ഇനിയും പണി പൂർത്തീകരിക്കാത്ത വീട് രാജമ്മക്ക് സ്വന്തമായി. ഇവർ താമസിച്ചിരുന്ന പഴയവീട് അഗ്നിക്കിരയായിരുന്നു.
പണിതീരാത്ത വീട്ടിൽ മേൽക്കൂര ഷീറ്റ്പാകി അവിടെയാണ് ഇപ്പോൾ താമസം. ജീവിത അനുഭവമാണ് ഇത്തരത്തിലുള്ള കാരുണ്യ പ്രവർത്തനത്തിന് മാനേജർ സുശീലയെ പ്രരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.