കുടുംബാരോഗ്യ കേന്ദ്രത്തിൽ ബി.ജെ.പി പരിപാടി; വിവാദം
text_fieldsപന്തളം: ആശാ വർക്കർമാരെ ആദരിക്കൽ എന്നപേരിൽ പന്തളം കടയക്കാട് കുടുംബാംരോഗ്യ കേന്ദ്രത്തിൽ ബി.ജെ.പി പരിപാടി സംഘടിപ്പിച്ചത് വിവാദമായി. സംഭവത്തെ അപലപിച്ച് യു.ഡി.എഫ്, എൽ.ഡി.എഫ് കൗൺസിലന്മാർ രംഗത്ത്.
സർക്കാർ വക ആതുരാലയത്തിൽ രാഷ്ട്രീയ പാർട്ടിക്ക് പരിപാടി നടത്താൻ അവസരമുണ്ടാക്കിയ ഉദ്യോഗസ്ഥർക്കതിരെ നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് കൗൺസിലർമാരായ കെ.ആർ. വിജയകുമാർ, കെ.ആർ. രവി, പന്തളം മഹേഷ്, സുനിത വേണു, രത്നമണി സുരേന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.
കുടുംബാരോഗ്യകേന്ദ്രം രാഷ്ട്രീയവേദിയാക്കിയ ബി.ജെ.പി നടപടിയിൽ എൽ.ഡി.എഫ് പ്രതിഷേധിച്ചു. കൗൺസിലർമാരറിയാതെ ബി.ജെ.പിക്കാരെ വിളിച്ചുകൂട്ടി നഗരസഭ ചെയർപേഴ്സൻ 33 വാർഡിലെയും ആശാ വർക്കർമാരെ ആദരിക്കുന്നുവെന്ന പേരിൽ രാഷ്ട്രീയ യോഗം നടത്തുകയായിരുന്നുവെന്ന് എൽ.ഡി.എഫ് പാർലമെൻററി പാർട്ടി ലീഡർ ലസിത നായർ ആരോപിച്ചു.
സർക്കാർ സ്ഥാപനെത്ത രാഷ്ട്രീയക്കാരുടെ വേദിയാക്കിയ ചെയർപേഴ്സെൻറയും ഡോക്ടറുടെയും നടപടി നിയമവിരുദ്ധമാണെന്ന് കൗൺസിലർമാരായ രാജേഷ്കുമാർ, ഷഫിൻ റജീബ് ഖാൻ, എസ്. അരുൺ, എച്ച്. സക്കീർ, അജിതകുമാരി, ടി.കെ. സതി, അംബിക രാജേഷ്, ശോഭനകുമാരി എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.