പൗരത്വ പ്രക്ഷോഭം: 8000 രൂപ അടക്കണമെന്നറിയിച്ച് കോടതി നോട്ടീസ്
text_fieldsപന്തളം: പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്ക് കോടതിയിൽ പണം കെട്ടിവെക്കാൻ സമൻസ്. വിവിധ മുസ്ലിം സംഘടനകളിൽപെട്ട നിരവധി പ്രവർത്തകർക്കാണ് ഇത്തരത്തിൽ കോടതിയിൽനിന്ന് നോട്ടീസ് ലഭിച്ചിരിക്കുന്നത്. 8000 രൂപ അടക്കണം എന്ന് കാണിച്ചാണ് പലർക്കും രണ്ടു ദിവസമായി നോട്ടീസ് ലഭിച്ചത്.
ഇത്തരം സമരങ്ങൾ പങ്കെടുത്തവരെ കേസിൽനിന്ന് ഒഴിവാക്കുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി ഉറപ്പുനൽകിയതാണ്. കോവിഡിന് മുമ്പ് തുടങ്ങിയ സമരത്തിെൻറ പേരിലാണ് പലർക്കും പിഴയടക്കാൻ നോട്ടീസ് എത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകാരണം ദുരിതമനുഭവിക്കുന്ന സമയത്താണ് കോടതിയിൽനിന്ന് അറിയിപ്പ് ലഭിച്ചത്. ഇതോടെ പിഴയടക്കാൻ പണത്തിനായി നെട്ടോട്ടത്തിലാണ് സമരത്തിൽ പങ്കെടുത്തവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.