പന്തളത്തെ പടിഞ്ഞാറൻ മേഖലയിൽ ആശങ്ക
text_fieldsപന്തളം: ശമിക്കാത്ത പെയ്ത്തിൽ അച്ചൻകോവിലാറ്റിൽ ജലനിരപ്പ് അപകടനില കവിഞ്ഞതോടെ കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടി. ഇതോടെ പന്തളത്തെ പടിഞ്ഞാറൻ മേഖലയിൽ ആശങ്ക പടരുന്നു.
അച്ചൻകോവിലാറ്റിലെ ജലനിരപ്പ് മാറ്റമില്ലാതെ തുടരുകയും പാടശേഖരങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി നേരിടുകയുമാണ്. പന്തളം നഗരസഭയുടെ പടിഞ്ഞാറൻ മേഖലയിലെ ഒട്ടുമിക്ക താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ജലനിരപ്പ് ഉയർന്നതോടെ കൂടുതൽ പ്രദേശങ്ങളിൽ വെള്ളം കയറിയത് ദുരിതം വർധിപ്പിച്ചു. പാടശേഖരങ്ങൾക്കുള്ളിലും പുറംബണ്ടിലും തുരുത്തുകളിലും താമസിക്കുന്നവരാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. റോഡിന്റെ ഇരുകരയിലും വെള്ളം കയറിയെങ്കിലും വാഹന ഗതാഗതം തടസ്സപ്പെട്ടില്ല.
പലരും വെള്ളപ്പൊക്കം ഉണ്ടാകുമെന്ന ഭയത്താൽ വാഹനങ്ങൾ അടക്കമുള്ളവ വീടുകളിൽനിന്ന് മാറ്റി. ശക്തമായ മഴയിലും കാറ്റിലും ദുരിതം ഇപ്പോഴും തുടരുകയാണ്. പാടശേഖരങ്ങളിലാണ് വെള്ളക്കെട്ട് കൂടുതൽ ദുരിതം വിതച്ചത്. പുറംജലാശയത്തിൽ ജലനിരപ്പ് ഉയർന്നുനിൽക്കുന്നതിനാൽ സുഗമമായി പമ്പിങ് നടത്താനും സാധിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.