കോവിഡ് ജാഗ്രതക്കുറവ് അപകടം –ആരോഗ്യ വകുപ്പ്
text_fieldsപന്തളം: കോവിഡ് കേസുകൾ കുറഞ്ഞുതുടങ്ങിയതോടെ ജാഗ്രത പാലിക്കുന്നതിൽ വിമുഖത കാട്ടുന്നത് അപകടമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. മാസ്ക് ധരിക്കുന്നതിലും സമൂഹ അകലം പാലിക്കുന്നതിലും കൈകൾ അണുമുക്താക്കുന്നതിലും വീട്ടുവീഴ്ച പാടില്ല.
ജില്ലയിൽ രോഗബാധ കുറെഞ്ഞങ്കിലും ഭീഷണി പൂർണമായി ഒഴിവായിട്ടില്ല. കടകൾ, വാഹനങ്ങൾ, പൊതുസ്ഥലങ്ങൾ, ഓഫിസുകൾ, ആരാധനാലയങ്ങൾ, ചന്തകൾ, പൊതുയോഗങ്ങൾ, വഴിവാണിഭ കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലൊന്നും ജനങ്ങൾ കൂട്ടംകൂടരുത്. സമൂഹ അകലം പാലിക്കുന്നതിൽ ശ്രദ്ധിക്കണം. ഇടക്കിടെ കൈകൾ സോപ്പും വെള്ളവുമുപയോഗിച്ച് കഴുകുകയോ സാനിറ്റൈസർ ഉപയോഗിച്ച് അണുമുക്തമാക്കുകയോ വേണം മാസ്ക് ശരിയായി ധരിക്കാൻ ശ്രദ്ധിക്കണം. സംസാരിക്കുമ്പോഴും മാസ്ക് താഴ്ത്തരുത്. പ്രതിരോധ കുത്തിെവപ്പ് എടുത്തവരും മാസ്ക് ധരിക്കുന്നതും കൈ കഴുകുന്നതും അകലം പാലിക്കുന്നതും തുടരണം.
നിലവിൽ സംസ്ഥാനത്ത് 11.7 ശതമാനം ആളുകൾ മാത്രമേ കോവിഡ് പ്രതിരോധശേഷി നേടിയിട്ടുള്ളൂവെന്ന് വാക്സിേനഷന് മുന്നോടിയായി നടത്തിയ പഠനം വ്യക്തമാക്കുന്നു. വാക്സിൻ എടുത്തവരിൽ 15-20 ദിവസങ്ങൾക്കുശേഷം പ്രതിരോധശേഷി ദൃശ്യമായിത്തുടങ്ങും. നിയമസഭ െതരെഞ്ഞടുപ്പുവേളയിലും ജാഗ്രത തുടരണം രോഗത്തിെൻറ രണ്ടാം വരവ് തടയുന്നതിന് സമൂഹത്തിലെ എല്ലാ മേഖലകളിലുമുള്ളവർ മാനദണ്ഡങ്ങൾ പാലിച്ച് മാതൃകയാകണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
137പേര്‍ക്ക് കോവിഡ്; മൂന്ന് മരണം
പത്തനംതിട്ട: ജില്ലയില്‍ വെള്ളിയാഴ്ച 137പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 72പേര് രോഗമുക്തരായി. രോഗം ബാധിച്ച മൂന്നുപേർ മരിച്ചു. 69 വയസ്സുള്ള ഏഴംകുളം സ്വദേശി, 60 വയസ്സുള്ള മല്ലപ്പള്ളി സ്വദേശി, 72 വയസ്സുള്ള ഇരവിപേരൂര്‍ സ്വദേശി എന്നിവരാണ് മരിച്ചത്്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ ആറുപേര്‍ വിദേശത്തുനിന്ന് വന്നതും അഞ്ച് പേര് മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നതും 126പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചുപേരുണ്ട്. തണ്ണിത്തോട്, ചിറ്റാർ ഗ്രാമപഞ്ചായത്തുകളിൽനിന്നാണ് ഇന്നലെ രോഗബാധ കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തണ്ണിത്തോട്ടിൽ കരിമാന്‍തോട്, മണ്ണീറ, തേക്കുതോട് എന്നിവിടങ്ങളിലായി 11പേർക്ക് രോഗം ബാധിച്ചു. ചിറ്റാറിൽ ചിറ്റാര്‍ നീലിപിലാവ് എന്നിവിടങ്ങളിൽ 10 പേർക്കും രോഗബാധ സ്ഥരീകരിച്ചു.
കടമ്പനാട് 7, പള്ളിക്കല്‍ 6, നാറാണംമൂഴി, കോട്ടാങ്ങല്‍, കൊറ്റനാട്, ഏനാദിമംഗലം, റാന്നി പഴവങ്ങാടി അഞ്ച് എന്നിങ്ങനെയും രോഗബാധിതർ ഉണ്ട്. ജില്ലയില്‍ ഇതുവരെ 59196 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗമുക്തരായവരുടെ എണ്ണം 57130 ആണ്. 1702പേര് നിലവിൽ രോഗികളായിട്ടുണ്ട്. 8298പേര് നിരീക്ഷണത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.