സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങളിൽ െഡപ്യൂട്ടി സ്പീക്കർക്കെതിരെ രൂക്ഷവിമർശനം; 'പന്തളത്തെ വികസനകാര്യങ്ങളിൽ ശ്രദ്ധയില്ല'
text_fieldsപന്തളം: സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങളിൽ സി.പി.ഐ പ്രതിനിധിയായ െഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെതിരെ രൂക്ഷവിമർശനം. പന്തളത്തെ വികസനകാര്യങ്ങളിൽ ശ്രദ്ധയില്ലെന്നും രണ്ടുതവണ തുടർച്ചയായി വിജയിച്ചിട്ടും മൂന്നാം തവണ മത്സരിച്ചപ്പോൾ ഭൂരിപക്ഷം 2000 വോട്ടിന് അടുെത്തത്തിയത് എം.എൽ.എയുടെ പ്രവർത്തന ശൈലിക്കൊണ്ടാെണന്നും ബ്രാഞ്ച് സമ്മേളനങ്ങളിൽ രൂക്ഷവിമർശനം ഉയർന്നു. പന്തളം ഏരിയ കമ്മിറ്റിയിലെ ബ്രാഞ്ച് സമ്മേളനങ്ങൾ നാലു ദിവസങ്ങളായി നടന്നുവരുകയാണ്. ഒക്േടാബർ 14ന് സമാപിക്കും.
ഒക്ടോബർ 15 മുതൽ ലോക്കൽ സമ്മേളനങ്ങൾ തുടങ്ങും. ഏരിയ സമ്മേളനം ഡിസംബർ 11, 12 തീയതികളിൽ കുരമ്പാലയിൽ നടക്കും. പന്തളം ഏരിയ കമ്മിറ്റിയുടെ കീഴിൽ ഏഴു ലോക്കൽ കമ്മിറ്റികളും 97 ബ്രാഞ്ചുകളുമുണ്ട്. പന്തളം, മുടിയൂർക്കോണം, കുരമ്പാല, തട്ട കിഴക്ക്, തട്ട പടിഞ്ഞാറ്, തുമ്പമൺ, കുളനട എന്നീ ലോക്കൽ കമ്മിറ്റികളാണുള്ളത്. ഉളനാട് കേന്ദ്രമാക്കി ലോക്കൽ കമ്മിറ്റി ഉണ്ടായിരുന്നത് നിലവിലില്ല.
2015ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാർട്ടി നിർദേശം ലംഘിച്ച കാരണത്താൽ ലോക്കൽ കമ്മിറ്റി പിരിച്ചുവിട്ട് കുളനട പഞ്ചായത്തിൽ ഒരു ലോക്കൽ കമ്മിറ്റി മതിയെന്ന് ജില്ല കമ്മിറ്റി തിരുമാനിച്ച് കുളനട മാത്രമാക്കി. ഈ സമ്മേളനത്തിൽ കുളനട വിഭജിച്ച് ഉളനാട്ടിൽ വീണ്ടും ലോക്കൽ കമ്മിറ്റി രൂപവത്കരിക്കാനാണ് തീരുമാനം.
ബ്രാഞ്ച് സമ്മേളനങ്ങളിൽ പലയിടത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എൽ.ഡി.എഫിനുണ്ടായ കനത്ത പരാജയവും ബി.ജെ.പിയുടെ മുന്നേറ്റവും ചർച്ച വിഷയമായി. 10 വർഷം എം.എൽ.എ ആയിരുന്നിട്ടും കഴിഞ്ഞ തവണ എൽ.ഡി.എഫിന് ഭരണം ലഭിച്ചിട്ടും പന്തളം മേഖലയിൽ കാര്യമായ വികസന പ്രവർത്തനങ്ങൾ നടത്തിയില്ല എന്ന് വ്യാപക പരാതി പൊതുജനങ്ങൾക്കിടയിലുണ്ട്. ഇത് എൽ.ഡി.എഫിന് ദോഷം ചെയ്തു.
പന്തളത്ത് ഫയർസ്റ്റേഷൻ അനുവദിച്ചിട്ട് കാൽ നൂറ്റാണ്ടായിട്ടും തുടങ്ങാൻ കഴിയാത്തതും മിനിസിവിൽ സ്റ്റേഷൻ, പന്തളം ബൈപാസ്, കെ.എസ്.ആർ.ടി.സി ഡിപ്പോ, കുരമ്പാല പൂഴിക്കാട് തവളംകുളം വലക്കടവ് റോഡിെൻറ പുനർനിർമാണം തുടങ്ങി നിരവധി വിഷയങ്ങൾ ഘടകകക്ഷിയുടെ എം.എൽ.എെക്കതിരെ സമ്മളങ്ങളിൽ ഉയരുന്നുണ്ട്. ഈ സ്ഥിതി തുടർന്നാൽ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലടക്കം കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് ബ്രാഞ്ച് സമ്മേളനങ്ങളിൽ വിമർശനം ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.