പൊട്ടിക്കീറി ചെണ്ടയും ഇവരുടെ ജീവിതവും
text_fieldsപന്തളം: കോവിഡിനെ തുടർന്ന് ലോക്ഡൗണും മറ്റു നിയന്ത്രണങ്ങളും വന്നതോടെ ഏറെ ബുദ്ധിമുട്ടിലായവരിൽ ഒരുവിഭാഗമാണ് ചെണ്ടവാദ്യ കലാകാരന്മാർ. ഉത്സവാഘോഷങ്ങളോ മറ്റു പരിപാടികളോ ഇല്ലാത്തതിനാൽ മാസങ്ങളായി ഉപയോഗിക്കാതിരുന്ന വിവിധതരം ചെണ്ടയും മറ്റ് ഉപകരണങ്ങളും ചൂടും തണുപ്പുമേറ്റു പൊട്ടിക്കീറി നശിച്ചു.
ചെണ്ട വിദ്വാൻ പി.കെ. പ്രഭാകരൻ ആശാരിയുടെ ഉടമസ്ഥതയിലുള്ള അഞ്ച് ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് നശിച്ചത്. ഒരുവർഷം മുമ്പ് അഞ്ച് ലക്ഷം രൂപ വായ്പയെടുത്താണ് ഉപകരണങ്ങൾ വാങ്ങിയത്.
കഴിഞ്ഞ മാർച്ച് ഒടുവിൽ മുതൽ ക്ഷേത്രോത്സവം സ്വീകരണ പരിപാടികൾ കുട്ടികൾക്കുള്ള പരിശീലനം ഒടുവിൽ നവരാത്രിയാഘോഷം പോലും ഇല്ലാതായി. തന്നോടൊപ്പമുള്ള ഇരുപത്തിയഞ്ചോളം കാലകാരന്മാർ ജീവിക്കാനായി പാടുപെടുകയാണെന്നും പ്രഭാകരൻ ആശാൻ പറയുന്നു. ഏഴ് വയസ്സിൽ ആരംഭിച്ച കലയാണ് ഇത്.
വിവിധ ഗുരുക്കന്മാരിൽനിന്ന് തെക്കൻ മേളം, വടക്കൻ മേളം, തായമ്പക, പഞ്ചവാദ്യം തുടങ്ങി കളരിപ്പയറ്റും യോഗയും അഭ്യസിച്ചിട്ടുണ്ട്. ശ്രീഹരി ആട്സ് എന്ന പേരിൽ ഒരു ട്രൂപ്പുണ്ട് ഈ കലാകരൻമാർക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.