Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightPandalamchevron_rightനടപ്പാതയിലെല്ലാം...

നടപ്പാതയിലെല്ലാം വൈദ്യുതി പോസ്റ്റുകളും ട്രാൻസ്​ഫോർമറുകളും നടക്കാൻ വഴിയെവിടെ?

text_fields
bookmark_border
നടപ്പാതയിലെല്ലാം വൈദ്യുതി പോസ്റ്റുകളും   ട്രാൻസ്​ഫോർമറുകളും നടക്കാൻ വഴിയെവിടെ?
cancel

പ​ന്ത​ളം: ന​ട​പ്പാ​ത പൂ​ർ​ണ​മാ​യും കീ​ഴ​ട​ക്കി വൈ​ദ്യു​തി ബോ​ർ​ഡ്. എം.​സി റോ​ഡി​ൽ കു​ര​മ്പാ​ല മു​ത​ൽ പ​ന്ത​ളം മ​ണി​ക​ണ്ഠ​ൻ ആ​ൽ​ത്ത​റ വ​രെ​യു​ള്ള റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തു​മാ​യി കെ.​എ​സ്.​ടി.​പി നി​ർ​മി​ച്ച ന​ട​പ്പാ​ത​യി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ണ്ണം മ​ധ്യ​ഭാ​ഗ​ത്താ​യി ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളും വൈ​ദ്യു​തി പോ​സ്റ്റു​ക​ളും​കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. മി​ക്ക ന​ട​പ്പാ​ത​യി​ലും മ​ധ്യ​ഭാ​ഗ​ത്താ​യി വൈ​ദ്യു​തി പോ​സ്റ്റാ​ണ്. അ​പ​ക​ടം നി​ത്യ​സം​ഭ​വ​മാ​യ എം.​സി റോ​ഡി​ൽ കാ​ൽ​ന​ട​ക്കാ​ർ​ക്ക് ന​ട​ക്കാ​ൻ വേ​ണ്ടി​യാ​ണ് ത​റ​യോ​ട് പാ​കി ഭം​ഗി​യാ​ക്കി​യ ന​ട​പ്പാ​ത​ക​ൾ നി​ർ​മി​ച്ച​ത്. എ​ന്നാ​ൽ, ഇ​തി​ലൂ​ടെ ന​ട​ക്കു​ക​യാ​ണെ​ങ്കി​ൽ വൈ​ദ്യു​തി പോ​സ്റ്റും ട്രാ​ൻ​സ്ഫോ​ർ​മ​റും ക​ട​ന്നു വേ​ണം ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്താ​ൻ. കെ.​എ​സ്.​ടി.​പി ന​ട​പ്പാ​ത നി​ർ​മാ​ണം പു​രോ​ഗ​മി​ച്ച​പ്പോ​ൾ പോ​സ്റ്റു​ക​ൾ മാ​റ്റ​ണ​മെ​ന്ന് കെ.​എ​സ്.​ഇ.​ബി​യു​ടെ ആ​വ​ശ്യ​പ്പെ​ട്ട​താ​ണ്. എ​ന്നാ​ൽ, ഒ​ന്നും മാ​റ്റി​യി​ട്ടു​മി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Electricity poststransformers
News Summary - Electricity posts all along the pavement Where is the way to walk the transformers
Next Story