ആനപ്പുറത്ത് പാപ്പാൻ കുടുങ്ങിയത് 11 മണിക്കൂർ
text_fieldsപന്തളം: നായ്ക്കൂട്ടത്തിന്റെ ആക്രമണത്തിനിടെ ഇടഞ്ഞ ആനയുടെ പുറത്ത് കുടുങ്ങിയ പാപ്പാനെ 11 മണിക്കൂറുകൾക്കുശേഷം താഴെ ഇറക്കി. കുളനട പാണിൽ കല്ലുവരമ്പ് ഭാഗത്താണ് ഞായറാഴ്ച രാവിലെ 11ന് ഹരിപ്പാട് സ്വദേശി രതീഷിന്റെ അപ്പുവെന്ന ആന ഇടഞ്ഞത്. ഒന്നാം പാപ്പാൻ ചേർത്തല സ്വദേശി കുഞ്ഞുമോനാണ് ആനപ്പുറത്ത് കുടുങ്ങിപ്പോയത്. മറ്റു പാപ്പാന്മാരുടെ സഹായത്തോടെ ആനയെ തളച്ചെങ്കിലും കുഞ്ഞുമോനെ താഴെയിറക്കാനായില്ല.
ഒടുവിൽ കൊല്ലത്തുനിന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെത്തി രാത്രി മരുന്ന് കുത്തിവെച്ച് ആനയെ മയക്കിയശേഷം രാത്രി പത്തോടെ പാപ്പാനെ താഴെയിറക്കുകയായിരുന്നു. പാപ്പാനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.