പന്തളം കുറുന്തോട്ടയം തോട് കൈയേറ്റം; നടപടിയുമായി റവന്യൂ വകുപ്പ്
text_fieldsപന്തളം: നഗരഹൃദയത്തിലൂടെ ഒഴുകുന്ന കുറുന്തോട്ടയം തോട്ടിലെ കൈയേറ്റങ്ങൾക്കെതിരെ നടപടിയുമായി റവന്യൂ വകുപ്പ്. പ്രാഥമിക പരിശോധനയിൽ ചില സ്ഥലങ്ങളിൽ കൈയേറ്റം ബോധ്യപ്പെട്ടതിന്റ അടിസ്ഥാനത്തിൽ വിശദമായ റിപ്പോർട്ട് അടൂർ തഹസിൽദാർക്ക് സമർപ്പിക്കുമെന്ന് വില്ലേജ് ഓഫിസർ രേണു രാമൻ അറിയിച്ചു.
പന്തളം ജങ്ഷന്റെ ഹൃദയഭാഗത്ത് കൂടിയൊഴുകുന്ന കുറുന്തോട്ടയം തോടിന്റെ ഇരുവശവും കൈയേറ്റം നടക്കുന്നതായി ബുധനാഴ്ച ‘മാധ്യമം’ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് റവന്യൂ വകുപ്പ് നടപടി ആരംഭിച്ചത്. പ്രാഥമിക പരിശോധനയിൽ നിരവധി സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾ കൈയേറിയതായി കണ്ടെത്തിയിട്ടുണ്ട്.
കൂടുതൽ പരിശോധനക്ക് സ്ഥലങ്ങൾ അളക്കാൻ താലൂക്ക് സർവേയുടെ പരിശോധനയും ഉണ്ടാകും. കൈയേറ്റം സംബന്ധിച്ച് വിശദവിവരങ്ങൾ അടൂർ തഹസിൽദാർക്ക് കൈമാറിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ 11.30ഓടു കൂടിയായിരുന്നു പരിശോധന ആരംഭിച്ചത്.
പന്തളം വില്ലേജ് ഓഫിസർ രേണു രാമൻ, ഉദ്യോഗസ്ഥരായ സഞ്ചയ്നാഥ്, മനു മുരളി, ഷിജു തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി. നഗരസഭ അധികൃതരുടെ മൗനാനുവാദത്തോടുകൂടിയാണ് ബഹുനില കെട്ടിടങ്ങളുടെ നിർമാണം പുരോഗമിക്കുന്ന് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തതാണ്. തോടിന്റെ മധ്യഭാഗത്ത് കോൺക്രീറ്റ് തൂണുകൾ നിർമിച്ച് കെട്ടിടവുമായി ബന്ധിപ്പിക്കുകയാണ് പലരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.