എം.സി റോഡിൽ കാറ്റിനുപോലും രക്തഗന്ധം
text_fieldsപന്തളം: എം.സി റോഡിൽ കാറ്റിനുപോലും മനുഷ്യരക്തത്തിന്റെ ഗന്ധം .2024 ജനുവരി മുതൽ എം.സി റോഡിൽ പറന്തൽ മുതൽ മാന്തുകവരെ നിരവധി അപകടങ്ങളും 20ലേറെ മരണങ്ങളും സംഭവിച്ചു. ജനുവരിയിൽ ഒന്നാം പുഞ്ചക്ക് സമീപം ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ഏറ്റവും ഒടുവിൽ 21നുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടതാണ് ഒടുവിലത്തെ സംഭവം. കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് ചെങ്ങന്നൂർ വെൺമണി പ്ലാവിള കിഴക്കേതിൽ അർജുൻ വിജയനാണ് (21) മരിച്ചത്.
അടൂർ–കഴക്കൂട്ടം പാതയിൽ റോഡ് സുരക്ഷ ശക്തമാക്കാൻ കെ.എസ്.ടി.പി നാറ്റ്പാക്കിന് പദ്ധതി സമർപ്പിച്ചു. മേഖലയിൽ വാഹനാപകടം കൂടുന്നതിന്റെ ഭാഗമായി നിരവധി അപേക്ഷകളും നിർദേശങ്ങളുമാണ് കെ.എസ്.ടി.പി അധികൃതർക്ക് ലഭിക്കുന്നത്. പൊലീസിന്റെയും ആർ.ടി.ഒയുടെയും ജനങ്ങളുടെയും സംഘടനകളുടെയും അടക്കം നിരവധി അപേക്ഷയാണ് നിർമാണത്തിലെ അപാകത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ലഭിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
കൂടുതൽ സിഗ്നലുകൾ സ്ഥാപിക്കണമെന്നും ബ്ലിങ്കറുകൾ വേണമെന്നതടക്കം വിവിധ നിര്‍ദേശങ്ങള്‍ നാറ്റ്പാക്കിന് കെ.എസ്.ടി.പി കൈമാറി. റോഡിലെ വളവ് നിവർത്തുന്നത് സംബന്ധിച്ചും പരിശോധിക്കുന്നു.
ദേശീയപാത നവീകരണം നടക്കുന്നതിനാല്‍ തിരുവനന്തപുരത്തേക്കും അവിടെനിന്ന് വടക്കോട്ടേക്കും പോകുന്ന നിരവധി വാഹനങ്ങള്‍ എം.സി റോഡ് വഴിയാക്കിയതിനാല്‍ ഗതാഗതം കൂടിയിട്ടുമുണ്ട്. ചില മേഖലകളില്‍ വഴിവിളക്കുകൾ കത്താത്തതും പരിഹരിക്കുമെന്ന് കെ.എസ്.ടി.പി അധികൃതര്‍ പറഞ്ഞു.
നഗരസഭ ഭരണം നേതൃമാറ്റം സംഭവിച്ചു
പന്തളം: നഗരസഭ ഭരണം നേതൃമാറ്റം 2024 സംഭവിച്ചു. എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം നീക്കം അതിജീവിച്ച നഗരസഭ ഭരണസമിതി തുടർന്നെങ്കിലും ചെയർപേഴ്സനെ മാറ്റി ചെയർമാൻ ആക്കിയത് 2024ലാണ്. 2020 ഡിസംബർ 28 ആയിരുന്നു സുശീല സന്തോഷ് ചെയർപേഴ്സനായി. യു. രമ്യ ഡെപ്യൂട്ടി ചെയർപേഴ്സനായും നഗരസഭയിൽ ബി.ജെ.പി അധികാരത്തിലെത്തിയത്.
അടുത്തിടെ ചെയർപേഴ്സനെ ഒഴിവാക്കി ബി.ജെ.പി തന്നെ ഭരണം നിലനിർത്തുകയായിരുന്നു. ഡിസംബർ 23ന് നടന്ന ഭരണസമിതി തെരഞ്ഞെടുപ്പിൽ നിലവിലെ സുശീല സന്തോഷിനു പകരം അച്ചൻകുഞ്ഞ് ജോണിനെ ചെയർമാനാക്കി നഗരസഭ ഭരണം നിലനിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.