മുസ്ലിംലീഗ് നേതാക്കളുടെ ചിത്രങ്ങൾ ആലിലയിൽ ഒരുക്കി പിതാവും മകനും
text_fieldsപന്തളം: ആലിലയിൽ മുസ്ലിംലീഗ് നേതാക്കളുടെ ചിത്രങ്ങൾ ഒരുക്കി പിതാവും മകനും. അന്തരിച്ച മുസ്ലിംലീഗ് മുൻ പ്രസിഡന്റുമാരായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെയും ഹൈദരാലി ശിഹാബ് തങ്ങളുടെയും ഇപ്പോഴത്തെ സംസ്ഥാന പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങളുടെയും ചിത്രങ്ങളാണ് ആലിലയിൽ ചിത്രീകരിച്ചത്.
പന്തളം മുടിയൂർക്കോണം മാമ്പിളിശ്ശേരിയിൽ സജീഷും മകൻ ആദിദേവുമാണ് ചിത്രങ്ങൾ ഒരുക്കിയത്. കലാഭവൻ മണിയുടെ ഓർമ ദിവസം വിവിധ കഥാപാത്രങ്ങളും പാലക്കാട് മലമുകളിൽ കുരുങ്ങിയ ബാബുവിനെ രക്ഷിക്കുന്ന ഇന്ത്യൻ മിലിട്ടറിയുടെയും ചിത്രം വരച്ചതിന് മിലിട്ടറി ഓഫിസർമാർ വിളിച്ച് അഭിനന്ദിച്ചിരുന്നു. ഇരുവരെയും കഴിഞ്ഞ ദിവസം ചേരിക്കൽ നാട്ടരങ്ങ് സംഘടിപ്പിച്ച പരിപാടിയിൽ ആദരിച്ചിരുന്നു.
ആയിരത്തിലധികം ലീഫ് ആർട്ടുകൾ ഇതിനോടകം ഇവർ ചെയ്തു. ബഹ്റൈനിൽ കാർ എ.സി ടെക്നീഷനായി ജോലി ചെയ്യുന്ന സജീഷ് ആദ്യലോക്ഡൗൺ കാലത്താണ് കലാപരമായ കഴിവുകൾ പുറത്തെടുത്തത്. പ്ലാസ്റ്റിക് ബോട്ടിൽ ക്രാഫ്റ്റ് മിനിയേച്ചറുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയപ്പോൾ ബഹ്റൈൻ ട്രാൻസ്പോർട്ട് അധികാരികൾ വിളിച്ച് അഭിനന്ദിച്ചിരുന്നു. വിദ്യാഭാരതി വിദ്യാഭവൻ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ആദിദേവ്. ആലപ്പുഴ അംബേദ്കർ മെമ്മോറിയൽ സ്കൂൾ ജീവനക്കാരി രാഖിയാണ് സജീഷിന്‍റെ ഭാര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.