ജപ്തി ഒഴിവാക്കി; താക്കോൽദാനം നിർവഹിച്ച് ബാങ്ക് അധികാരികൾ
text_fieldsപന്തളം: ജപ്തി ചെയ്യലാണ് ബാങ്ക് അധികൃതരിൽനിന്ന് ഉണ്ടാകുന്ന നടപടി. അതേ കൈകൾകൊണ്ട് വീടിന്റെ താക്കോൽ ദാനം നിർവഹിച്ചപ്പോൾ ബാങ്ക് അധികാരികൾക്കും മനസ്സ്നിറഞ്ഞ സംതൃപ്തി. ജപ്തി നടപ്പാക്കാനെത്തിയ ബാങ്ക് അധികാരികൾതന്നെ മുൻകൈയെടുത്ത് നിർമിച്ചുനൽകിയ വീടിന്റെ താക്കോൽ കേരള ബാങ്ക് പ്രസിഡൻറ് ഗോപി കോട്ടമുറിക്കൽ പന്തളം, തോന്നല്ലൂർ ഇളശ്ശേരിൽ രാജമ്മയും സഹോദരങ്ങളായ കൃഷ്ണനും രാജിക്കും കൈമാറി.
പന്തളത്ത് ഉയർന്നുവന്ന ഈ നന്മ സംസ്ഥാനത്ത് മുപ്പതോളം കുടുംബങ്ങൾക്ക് സഹായകരമായെന്ന് ഗോപി കോട്ടമുറിക്കൽ പറഞ്ഞു. വായ്പയെടുത്തിട്ട് തിരികെ അടയ്ക്കാൻ കഴിയാതെ വന്ന നിരവധി പേരെയാണ് ബാങ്ക് ജീവനക്കാർ മുൻകൈയെടുത്ത് വായ്യ്പയിൽനിന്ന് മോചനം നൽകിയത്.
ചടങ്ങിൽ കേരള ബാങ്ക് ഡയക്‌ടർ മെംബർ നിർമലകുമാരി അധ്യക്ഷത വഹിച്ചു. കേരള ബാങ്ക് ജനറൽ മാനേജർമാരായ സുനിൽ ചന്ദ്രൻ, ടി.കെ. റോയി, ആലപ്പുഴ റീജനൽ മാനേജർ ലത ആർ. പിള്ള, പത്തനംതിട്ട ഡി.ജി.എം ഉഷാകുമാരി, ജില്ല പഞ്ചായത്ത് അംഗം ആർ. അജയകുമാർ, ഗീത ഫിലിപ് എന്നിവർ സംസാരിച്ചു. പന്തളം ശാഖ ബാങ്ക് മാനേജർ കെ. സുശീല സ്വാഗതവും അടൂർ ഏരിയ മനോജർ റീന പി. റെയ്ച്ചൽ നന്ദിയും പറഞ്ഞു. കേരള ബാങ്ക് പന്തളം ബ്രാഞ്ചിന്‍റെ സൗഹൃദക്കൂട്ടായ്മയിൽ വെള്ളായണി കാർഷിക കോളജിലെ 1980-84 ബാച്ചിലെ പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയും കൈകോർത്താണ് വീട് നിർമാണം പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.