ഹരിതപ്രോട്ടോകോൾ; സ്ഥാപനങ്ങൾ ജാഗ്രത കാണിക്കണം -ഡെപ്യൂട്ടി സ്പീക്കർ
text_fieldsപന്തളം: ഹരിത പ്രോട്ടോകോൾ പാലിക്കുന്നതിൽ സ്ഥാപനങ്ങൾ ജാഗ്രത കാണിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികളാണ് സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മുൻകൈയിൽ സർക്കാർ നടപ്പാക്കുന്നതെന്നും സ്ഥാപനങ്ങളും വ്യക്തികളും സർക്കാരിന്റെ ഈ യജ്ഞത്തിൽ പങ്കാളികളാകണമെന്നും ചിറ്റയം ഗോപകുമാർ പറഞ്ഞു.
തുമ്പമൺ ഗ്രാമപഞ്ചായത്തിൽ ഹരിത പ്രോട്ടോകോൾ നടപ്പാക്കുന്ന സ്ഥാപനങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഏഴ് സ്ഥാപനങ്ങൾ എ പ്ലസ് ഗ്രേഡ് നേടുകയും 24 സ്ഥാപനങ്ങൾ എ ഗ്രേഡ് നേടുകയും ചെയ്തു.
സ്ഥാപനങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ അധ്യക്ഷത വഹിച്ചു.
ഹരിതകേരള മിഷൻ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ജി. രാജേന്ദ്രൻ വിഷയാവതരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് ടി. വർഗീസ്, പഞ്ചായത്തിലെ സ്ഥിരം സമിതി അധ്യക്ഷന്മാരായ അഡ്വ രാജേഷ്, ബീന വർഗീസ്, ഗീത റാവു, വാർഡംഗങ്ങളായ ജയൻ എസ്, ഗിരീഷ് കുമാർ, മോനി ബാബു, മറിയാമ്മ ബിജു, അമ്പിളി കെ.കെ, ഷിനുമോൾ എബ്രഹാം, ചിഞ്ചു, പവിത്രൻ കെ സി, നവകേരള കർമപദ്ധതി ജി. അനിൽ കുമാർ, പി.എ. ഷാജു, നിസാമുദ്ദിൻ എന്നിവർ സംസാരിച്ചു. 31 സ്ഥാപനങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.