കാറ്റിലും മഴയിലും വ്യാപക നഷ്ടം; പന്തളത്ത് റോഡുകളിലേക്ക് മരം വീണു
text_fieldsപന്തളം: തിങ്കളാഴ്ച വൈകീട്ട് വീശിയ കാറ്റിൽ മരങ്ങൾ വീണ് വ്യാപക നാശനഷ്ടം. പലയിടത്തും ഗതാഗത തടസ്സവും നേരിട്ടു. അഗ്നിരക്ഷാസേന അധികൃതരെത്തി മരങ്ങൾ മുറിച്ചുമാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
പന്തളം തെക്കേക്കര പഞ്ചായത്തിൽ തട്ട ഒരിപ്പുറം ക്ഷേത്രത്തിന് സമീപം റോഡിന് കുറുകെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു . അടൂരിൽ നിന്ന് എത്തിയ അഗ്നിരക്ഷാസേന മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. പന്തളം, പറന്തൽ അരമനപ്പള്ളിക്ക് സമീപം വീടിനു മുകളിലേക്ക് മരം വീണു. കാര്യമായ കേടു സംഭവിച്ചില്ല. അഗ്നിരക്ഷാസേനയെത്തി എത്തിയെങ്കിലും മരം മുറിച്ചിടുന്നത് പ്രായോഗികമല്ലാത്തതിനാൽ വിദഗ്ധരായ ആളുകളുടെ സേവനം ഉറപ്പുവരുത്തുന്നതിന് ഉടമക്ക് നിർദ്ദേശം നൽകി മടങ്ങി. കുളനട പഞ്ചായത്തിൽ രാമഞ്ചിര സമീപം റോഡിന് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. അഗ്നി രക്ഷസേന മരം മുറിച്ചു മാറ്റി. തുമ്പമൺ പഞ്ചായത്തിൽ അമ്പലക്കടവിന് സമീപം മരം റോഡിന് കുറുകെ വീണ ഗതാഗതം തടസ്സപ്പെട്ടു ഇവിടെയും അഗ്നിരക്ഷാസേന മരം മുറിച്ചുമാറ്റി. തിങ്കളാഴ്ച വൈകുന്നേരം വിവിധ സ്ഥലങ്ങളിൽ മരം വീണത് സ്കൂൾ വിദ്യാർഥികൾ അടക്കമുള്ളവർക്ക് വീടുകളിൽ എത്താൻ താമസം നേരിട്ടു.
മല്ലപ്പള്ളി: കാറ്റിലും മഴയിലും താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ വ്യാപാക നാശനഷ്ടം. നിരവധി സ്ഥലങ്ങളിൽ മരം വീണ് വൈദ്യുതിയും ഗതാഗതവും തടസ്സപ്പെട്ടു. മല്ലപ്പള്ളി വൈദ്യുതി സെക്ഷന്റെ പരിധിയിൽ പോസ്റ്റുകൾ ഒടിയുകയും കമ്പികൾ പൊട്ടുകയും ചെയ്തതോടെ വിവിധ സ്ഥലങ്ങളിൽ വൈദ്യുതി ബന്ധം പൂർണമായും ഇല്ലാതായി. കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.