വരിഞ്ഞുമുറുക്കി വിലക്കയറ്റം: പൂട്ടലിന്റെ വക്കിൽ ഹോട്ടൽ വ്യവസായം
text_fieldsപന്തളം: നിത്യോപയോഗ സാധനങ്ങളുടെയും പാചകവാതകത്തിന്റെയും വിലവർധനയിൽ വലഞ്ഞ് ഹോട്ടലുടമകൾ. പാചകത്തിനും ഭക്ഷണ വിതരണത്തിനും തൊഴിലാളികളെ കിട്ടാത്തതും പ്രതിസന്ധി മൂർച്ഛിക്കുന്നു. പല ഹോട്ടലുകളും പൂട്ടിയിടേണ്ട സ്ഥിതിയാണ്. പന്തളത്ത് കഴിഞ്ഞയാഴ്ച നാലോളം ഹോട്ടലുകളാണ് അടച്ചുപൂട്ടിയത്.
അനുദിനം ഉയരുന്ന പാചകവാതകവിലയാണ് ഇപ്പോഴത്തെ കടുത്ത പ്രതിസന്ധി. ഒരു വർഷത്തിനിടെ വാണിജ്യ സിലിണ്ടറിന് വില ഇരട്ടിയോളമായി. ചെറിയ ഹോട്ടലുകളിൽപോലും ദിവസവും മൂന്ന് സിലിൻഡറുകൾവരെ ഉപയോഗിക്കേണ്ടിവരുന്നുണ്ട്. വില ഉയരുന്നത് ഉടമകളെ ബുദ്ധിമുട്ടിലാക്കുകയാണ്. അരിവില ഒരുവർഷത്തിനിടെ 14 രൂപവരെ കൂടിയിട്ടുണ്ട്. 28 രൂപക്ക് വാങ്ങിയിരുന്ന അരിക്ക് ഇപ്പോൾ 42 ആയി. സവാള, കോഴിയിറച്ചി എന്നിവയുടെ വിലയും ഉയരുകയാണ്. കോഴിയിറച്ചിവില 160 ലെത്തിയിരുന്നു. ഇപ്പോൾ 130 ആണ്.
കോവിഡ് തുടങ്ങിയതോടെ പാത്രങ്ങളിൽനിന്ന് വാഴയിലയിലേക്ക് ഭക്ഷണവിതരണം മാറി. ഒരു രൂപക്കാണ് മുമ്പ് വാഴയില വാങ്ങിയിരുന്നത്. ഇപ്പോഴത് ആറുരൂപയായി. പാമോയിലിന്റെ വിലയും വൻതോതിൽ കൂടി. വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന ഹോട്ടലുകളിൽ പലതും തൊഴിലാളികൾക്കുള്ള കൂലിയും വൈദ്യുതി ബില്ലും താങ്ങാനാകാതെ പൂട്ടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.