കെട്ടിട നിർമാണത്തിൽ ക്രമക്കേട്: പന്തളം നഗരസഭയിൽ വിജിലൻസ് പരിശോധന
text_fieldsപന്തളം: നഗരസഭയിൽ വിജിലൻസ് പരിശോധന. അനധികൃത കെട്ടിട നിർമാണത്തിനെതിരെ വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെ നഗരസഭയിലെത്തിയ വിജിലൻസ് പത്തനംതിട്ട ഇൻസ്പെക്ടർ എസ്. അഷ്റഫിന്റെ നേതൃത്വത്തിലെ ഉദ്യോഗസ്ഥ സംഘമാണ് പരിശോധന നടത്തിയത്. എം.സി റോഡിൽ പന്തളം പൊലീസ് സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന ബഹുനില കെട്ടിടത്തിന്റെ നിർമാണത്തെ സംബന്ധിച്ചാണ് പരാതി ലഭിച്ചത്.
ഗ്രൗണ്ട് ഫ്ലോറിലെ നാലു മുറികളും മുകളിൽ ഒരുമുറി നിർമിക്കാനും മാത്രമായിരുന്നു അധികൃതർ അനുമതി നൽകിയത്. എന്നാൽ, മൂന്നുനില കെട്ടിടമാണ് ഇവിടെ നിർമിച്ചിരിക്കുന്നത്. നിർമാണത്തിലെ വീഴ്ച കണ്ടെത്തിയ വിജിലൻസ് വിഭാഗം കെട്ടിടത്തിന്റെ പ്ലാനും ബന്ധപ്പെട്ട രേഖകളും ഹാജരാക്കാൻ എൻജിനീയർ വിഭാഗത്തിന് നിർദേശവും നൽകി. വിജിലൻസ് എസ്.ഐമാരായ ഹരിലാൽ, രാജേഷ് ,സി.പി.ഒ കിരൺ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.