അനാഥനായ മധ്യവയസ്കന് തണലായി ജനമൈത്രി പൊലീസ്
text_fieldsപന്തളം (പത്തനംതിട്ട): കുരമ്പാല പെരുമ്പുളിക്കൽ മാസങ്ങളായി കടത്തിണ്ണയിലും സ്കൂൾ വരാന്തകളിലുമായി കഴിഞ്ഞുവന്ന നരേന്ദ്രന്(58) പന്തളം ജനമൈത്രി പൊലീസിെൻറ ഇടപെടലിൽ സ്നേഹ തണൽ ചാരിറ്റബിൾ ട്രസ്റ്റിൽ അഭയം.
ബന്ധുമിത്രാദികൾ ഉപേക്ഷിച്ച നരേന്ദ്രൻ അവിവാഹിതനാണ്. നാട്ടുകാർ നൽകുന്ന ഭക്ഷണവും, സ്കൂൾ വരാന്തയിലെ ഉറക്കവും ആയിരുന്നു ആശ്രയം. നാട്ടുകാരനായ അഡ്വ. സുരേഷ് വിളിച്ച് അറിയിച്ചതിനെ തുടർന്നു ജനമൈത്രി ബീറ്റ് ഓഫിസർമാരായ അമീഷും, സുബീക്കും സ്ഥലത്തെത്തി.
പ്രദേശവാസിയായ ഗിരീഷിെൻറ സഹകരണത്തോടുകൂടി കോവിഡ് ടെസ്റ്റ് നടത്തി ഫലം നെഗറ്റിവ് ആയതിനെ തുടർന്ന് ഇദ്ദേഹത്തെ ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. പന്തളം എസ്.എച്ച്.ഒ., എസ്. ശ്രീകുമാറിെൻറ അഭ്യർഥനയെ തുടർന്ന് പാസ്റ്റർ ബിനു വാഴമുട്ടത്തിെൻറ നേതൃത്വത്തിൽ ഊന്നുകൽ പ്രവർത്തിക്കുന്ന സ്നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകർ എത്തി നരേന്ദ്രനെ ഏറ്റെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.