ജീവിതത്തിൽ ഒറ്റപ്പെട്ട അമ്മക്ക് ജനമൈത്രി പൊലീസിന്റെ കൈത്താങ്ങ്
text_fieldsപന്തളം (പത്തനംതിട്ട): ജീവിതത്തിൽ ഒറ്റപ്പെട്ട ശാരീരിക അവശതകളുള്ള 55കാരി ശാരദാമ്മക്ക് പന്തളം ജനമൈത്രി പൊലീസിെൻറ കൈത്താങ്ങ്. പന്തളം മുട്ടാർ സ്വദേശിനിയായ ശാരദയുടെ സംരക്ഷണം പൊലീസ് ഇടപെട്ട് ഉറപ്പാക്കി. അവിവാഹിതയായ ശാരദ വീടുകളിലും മറ്റും ജോലി ചെയ്താണ് ജീവിച്ചിരുന്നത്. രോഗങ്ങൾ കാരണം ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയിലായി.
പന്തളം സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫിസുമായി ബന്ധപ്പെട്ട് അഭയകേന്ദ്രത്തിലേക്ക് മാറാൻ ആഗ്രഹം പ്രകടിപ്പിച്ചു. പന്തളം സി.ഐ എസ്. ശ്രീകുമാറിെൻറ നിർദേശത്തെത്തുടർന്ന് ഓമല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകരെത്തി ശാരദയുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. ചടങ്ങിൽ ജനമൈത്രി ബീറ്റ് ഓഫിസർമാരായ സുബീക് റഹീം, അമീഷ് കെ, അനൂപ്, സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകരായ ഹായ് സാദിഖ്, സുനു, ആര്യ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.