പന്തളത്തെ മഹാപ്രളയത്തിന് ഇന്ന് മൂന്നുവയസ്സ്
text_fieldsപന്തളം: പന്തളത്തെ കടലോളം വെള്ളത്തിലാഴ്ത്തിയ മഹാപ്രളയത്തിന് ചൊവ്വാഴ്ച മൂന്നുവയസ്സ്. 2018 ആഗസ്റ്റ് 15ന് ജില്ലയിലെ കിഴക്കൻ മേഖലയിൽ പ്രളയം ദുരിതം വിതെച്ചങ്കിലും പന്തളത്തെ കാര്യമായി ബാധിച്ചത് ആഗസ്റ്റ് 17നാണ്.
കനത്ത മഴയും വനത്തിലെ ഉരുൾപൊട്ടലും നിമിത്തം അച്ചൻകോവിലാർ കരകവിഞ്ഞ് പന്തളം ടൗൺ പൂർണമായും വെള്ളത്തിൽ മുങ്ങി. ഡാമുകൾ ഇല്ലാത്ത അച്ചൻകോവിലാർ പന്തളത്തെ പ്രളയത്തിൽ മുക്കിയത് പ്രളയം സർക്കാർ സൃഷ്ടിയെന്ന വാദത്തിനും തിരിച്ചടിയായി.
2018 ആഗസ്റ്റ് 16 മുതൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്ന് 17ന് പൂർണമായും പന്തളത്തെ മുക്കിയാണ് പ്രളയം കടന്നുപോയത്. അർധരാത്രിയിലാണ് വെള്ളം പൊങ്ങിയത്. നാലുദിവസത്തിനു ശേഷമാണ് പ്രളയജലം ഇറങ്ങിത്തുടങ്ങിയത്.
മണ്ണും ചളിയും അടിഞ്ഞ് വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവക്ക് വലിയ നഷ്ടം ഉണ്ടായി. കൂടാതെ വ്യാപകമായ കൃഷിനാശവും. റോഡുകൾ പൂർണമായും തകർന്നു. നിരവധി വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. പ്രളയം വിതച്ച നാശത്തിൽനിന്ന് ജനം കരകയറവേയാണ് കോവിഡിെൻറ വരവ്. അതോടെ സർവ മേഖലകളും വീണ്ടും നിശ്ചലമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.