വയോധികയെ കൈയേറ്റം ചെയ്ത സംഭവം: സി.പി.എമ്മിന്റെ മൗനം സംശയാസ്പദം
text_fieldsപന്തളം: ഗണേശോത്സവ ഘോഷയാത്രക്കിടെ വയോധികയെ കൈയേറ്റം ചെയ്ത സംഭവത്തിൽ ഭരണകക്ഷിയായ സി.പി.എമ്മിന്റെ മൗനം സംശയാസ്പദം. സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗത്തിന്റെ കുടുംബത്തിലെ വയോധികയെ നാലംഗം സംഘം മർദിച്ച് അഞ്ചുദിവസം പിന്നിട്ടിട്ടും സംഭവത്തിൽ സി.പി.എം മൗനം തുടരുന്നത് മറ്റു സംഘടനകൾക്ക് പ്രശ്നത്തിൽ ഇടപെടാൻ അവസരം ഒരുക്കി കൊടുക്കുന്നതിലും പാർട്ടിക്കുള്ളിൽ അമർഷം രൂക്ഷമാണ്.
ബ്രാഞ്ച് സമ്മേളനങ്ങൾ പുരോഗമിക്കുന്നതിനിടെ പന്തളത്തെ ഗണേശ ഉത്സവ ഘോഷയാത്രക്ക് നടക്കുന്നതിനിടെ വാഹനത്തിൽ സഞ്ചരിച്ച കുടുംബത്തെ കൈയേറ്റം ചെയ്ത സംഭവം മുസ്ലിം സംഘടനകൾ ഏറ്റെടുത്ത് പരസ്യമായി സമര രംഗത്താണ്. ആക്രമത്തിനിരയായ കുടുംബം സി.പി.എം പാർട്ടി പ്രവർത്തകരാണെന്നും ബ്രാഞ്ച് അംഗങ്ങൾ ആണെന്നും പാർട്ടിക്ക് അറിയാമെന്നിരിക്കെ തുടക്കത്തിൽ പാർട്ടി ഇടപെട്ടെങ്കിലും പിന്നീട് ഉൾവലിയുകയായിരുന്നു. വിവിധ മുസ്ലിം സംഘടനകൾ അക്രമണത്തിനയായ വയോധികയുടെ വീട്ടിലെത്തിയപ്പോഴും പാർട്ടി സംരക്ഷിച്ചു കൊള്ളുവെന്നും സാമുദായിക സംഘടനയുടെ പിന്തുണ കുടുംബം നിരസിക്കുകയും ചെയ്തിരുന്നു. ഇതിനിടെ പൊലീസ് അന്വേഷണം എങ്ങും എത്തിയിട്ടില്ല.
അന്വേഷണം നിഷ്ക്രിയമാണ് ആരോപണവുമായി നിരവധി സംഘടന രംഗത്തെത്തിയിട്ടുണ്ട്. പ്രതികളെ പിടിക്കാത്ത പക്ഷം ചില സംഘടനകൾ പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ശാരീരിക അസ്വസ്ഥത തുടർന്ന് വയോധികയെ വീണ്ടും പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.