ഓഫിസ് മാറ്റം; പന്തളം നഗരസഭയിൽ ഉദ്യോഗസ്ഥ പടലപ്പിണക്കം
text_fieldsപന്തളം: നഗരസഭ ഓഫിസിന് മുകളിൽ പ്രവർത്തിച്ചിരുന്ന വിവിധ സെക്ഷനുകൾ താഴത്തെ നിലയിലേക്ക് ഏകപക്ഷീയമായി മാറ്റിയതിൽ ജീവനക്കാർക്കിടയിൽ പടലപ്പിണക്കം. നഗരസഭ സെക്രട്ടറിയും ഭരണകക്ഷിയിലെ ഒരു വിഭാഗവും ചേർന്നാണ് ചർച്ചകളില്ലാതെ തീരുമാനം എടുത്തത്. ജീവനക്കാരോടും തൊഴിലാളി സംഘടനകളോടും വിഷയം സംസാരിച്ചില്ലെന്നും ആരോപണം ഉയർന്നു. തുടർന്ന് ബി.ജെ.പി ഭരണസമിതിയിലെ രണ്ട് കൗൺസിലർമാരും പ്രതിപക്ഷവും പ്രതിഷേധവുമായി രംഗത്തുവന്നു.
ഉദ്യോഗസ്ഥരുടെ ഇരിപ്പിടം സെക്രട്ടറിയുടെയും ഭരണസമിതിയുടെ ചിലരുടെയും ഒത്താശയോടെ മാറ്റി പുനഃക്രമീകരിച്ചതാണ് വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ഇരിപ്പിടം മാറ്റുന്നതിനെ ചൊല്ലി ഉദ്യോഗസ്ഥർക്കിടയിൽ തർക്കം നിലനിന്നിരുന്നു. തിങ്കളാഴ്ച ഉച്ചക്കുശേഷം ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിൽ സെക്രട്ടറി മുൻകൈയെടുത്താണ് ഇരിപ്പിടം മാറ്റിയത്.
ഓരോ സെക്ഷനുകളുടെ അധികാരികൾ ഇല്ലാത്ത സമയങ്ങളിൽ പിടിച്ചെടുത്ത് ഫയലുകൾ മാറ്റം ചെയ്യുന്നത് അധികാര ദുരുപയോഗമാണെന്ന് ഭരണസമിതിയിലെ ബി.ജെ.പി കൗൺസിലർമാരായ കെ.വി. പ്രഭ, ജെ. കോമളവല്ലി എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.