അമിതഭാരം; ലോറികൾക്കെതിരെ നടപടിയില്ല, റോഡ് തകർച്ചയിൽ
text_fieldsപന്തളം : അമിതഭാരം കയറ്റി വരുന്ന ലോറികൾക്കെതിരെ നടപടികളില്ല, റോഡിന്റെ സമനില തകർച്ചയിൽ. എം.സി റോഡിലും പന്തളത്തിന്റെ പ്രധാന പാതകളിലും അമിതഭാരം കയറ്റിയ തടി ലോറികളും ടിപ്പറുകളുടെയും പരക്കം പാഞ്ഞിട്ടും അധികൃതക്ക് മൗനം. അമിതഭാരം കയറ്റിയുള്ള ലോറികൾ പോകുന്നതിനാൽ അന്തർദേശീയ നിലവാരത്തിൽ പണിത എം.സി റോഡിന്റെ ഒരുഭാഗം താഴ്ന്ന അവസ്ഥയാണ് പലയിടത്തും. രാത്രികാലങ്ങളിൽ തടിയും കയറ്റിയുള്ള ലോറികൾ എം.സി റോഡിലൂടെ പെരുമ്പാവൂരിലേക്ക് കൊണ്ടുപോകുന്നത്. കൂടാതെ നാഷണൽ ഹൈവേയുടെയും കടൽഭിത്തിയുടെയും നിർമ്മാണത്തിന് വലിയ കല്ലുകളുമായും ടിപ്പറുകൾ പരക്കംപായുന്നുണ്ട്. വാഹനത്തിൽ അമിതഭാരം കയറ്റിയുള്ള യാത്ര റോഡിനെ കാര്യമായി ബാധിച്ചു. അമിതഭാരം കയറ്റിയ ലോറികൾ മിക്കതും രാത്രിയിലാണ് യാത്ര. അമിതഭാരം കയറ്റി വരുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുമ്പ് ജില്ല റോഡ് സുരക്ഷ അതോറിറ്റി കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു.
ജില്ലയിലെ ക്വാറി, ക്രഷര്‍ യൂനിറ്റുകളില്‍ നിന്നും ചരക്ക് കയറ്റുന്ന ലോറികളും ഇരുമ്പ്, സിമന്റ്, മാര്‍ബിള്‍ തുടങ്ങിയ ചരക്കുകള്‍ കയറ്റുന്ന ലോറികളും അനുവദിച്ചതില്‍ കൂടുതല്‍ ഭാരം കയറ്റിവരുന്ന സംഭവം നിത്യമാണെന്ന് യോഗം വിലയിരുത്തിയിരുന്നു. ലോറികളിലെ അമിതഭാരം കയറ്റുന്നതിനെതിരെ ജിയോളജി, പൊലീസ്, മോട്ടോര്‍ വാഹന വകുപ്പുകൾക്ക് നിയമനടപടി സ്വീകരിക്കാവുന്നതാണ്. എന്നാൽ രാത്രികാലങ്ങളിൽ പരിശോധന കർശനമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.