വിവാദങ്ങൾക്കിടയിൽ പന്തളം നഗരസഭയിൽ പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷം
text_fieldsപന്തളം: വിവാദങ്ങൾക്കിടയിൽ പന്തളം നഗരസഭയിൽ പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷം. നഗരസഭയിലെ ഭരണകക്ഷി അംഗങ്ങൾ കേക്ക് മുറിച്ചും ലഡു വിതരണം ചെയ്തും ആഘോഷിച്ചു. നഗരസഭ പിരിച്ചുവിടാൻ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നഗരസഭ സെക്രട്ടറി എസ്. ജയകുമാർ കത്ത് നൽകിയതിനെത്തുടർന്ന് ഒരാഴ്ചയായി പ്രവർത്തനങ്ങൾ സ്തംഭനാവസ്ഥയിലാണ്.
നഗരസഭക്കുമുന്നിൽ പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ സമര വേലിയേറ്റമാണ് നടക്കുന്നത്. ഇതിനിടെ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ഓഫിസിൽ ഭരണകക്ഷി അംഗങ്ങൾ ഒത്തുകൂടിയാണ് പ്രധാനമന്ത്രിയുടെ 71ാം പിറന്നാൾ ആഘോഷിച്ചത്.
മോദിജിക്ക് പിറന്നാൾ എെന്നഴുതി കൊണ്ടുവന്ന കേക്കും ലഡുവും ഓഫിസിൽ വിതരണം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൻ യു. രമ്യ, കൗൺസിലർമാരായ സൂര്യ എസ്. നായർ, മഞ്ജുഷ സുമേഷ്, രാധ വിജയകുമാർ, കെ. സീന, രശ്മി രാജീവ്, കെ.വി. പ്രഭ, സൗമ്യ സന്തോഷ് എന്നിവർ പങ്കെടുത്തു.
നാഥനില്ല കളരിയായി പന്തളം നഗരസഭ
പന്തളം: നാഥനില്ല കളരിയായി പന്തളം നഗരസഭ. ദൈനംദിന ആവശ്യങ്ങളുമായി ബന്ധപ്പെട്ട ഫയലുകൾ നീക്കാൻ ഉദ്യോഗസ്ഥർ ഇല്ലാത്ത സ്ഥിതി. ഒരാഴ്ചമുമ്പ് നഗരസഭ സെക്രട്ടറി എസ്. ജയകുമാർ നഗരസഭ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തയച്ചത് മുതൽ നഗരസഭ സ്തംഭനാവസ്ഥയിലാണ്. നഗരസഭ അവതരിപ്പിച്ച ബജറ്റ് വ്യാജമെന്ന് കാണിച്ചാണ് സെക്രട്ടറി ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചത്.
വിഷയം ഉന്നയിച്ച സെക്രട്ടറി പിന്നീട് നഗരസഭയിൽ എത്തിയിട്ടില്ല. പിന്നാലെ നഗരസഭയിലെ വിവിധ വകുപ്പിെൻറ ചുമതലയുള്ള ഉദ്യോഗസ്ഥരും കൂട്ടത്തോടെ അവധിയിൽ പ്രവേശിച്ചു. സെക്രട്ടറിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കുകയും െചയ്തതോടെ നഗരസഭ പൂർണമായും നിശ്ചലമായി. ഇവിടെ ആരും ഇെല്ലന്ന മറുപടിയാണ് ജനപ്രതിനിധികൾ നൽകുന്നത്. ദിവസവും രാവിലെ ഭരണകക്ഷി ജനപ്രതിനിധികൾ ഓഫിസിൽ എത്തും. വൈകീട്ട് മടങ്ങും. പ്രതിപക്ഷ കൗൺസിലർമാർ രാവിലെ മുതൽ നഗരസഭ കവാടത്തിൽ ഉച്ചവരെ സമരം നടത്തി മടങ്ങും. നഗരസഭയിലെ ഭരണസ്തംഭനം മുതലാക്കി പലയിടങ്ങളിലും അനധികൃത നിർമാണം നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.