പന്തളത്ത് നിരോധിത പുകയില ഉൽപന്നങ്ങൾ വ്യാപകമാകുന്നു
text_fieldsപന്തളം: പന്തളത്ത് നിരോധിത പുകയില ഉൽപന്നങ്ങൾ സുലഭം. ചെറുകിട കടകൾ കേന്ദ്രീകരിച്ച് ഇവയുടെ വിൽപന പൊടിപൊടിക്കുകയാണ്. വിദ്യാലയങ്ങൾക്ക് സമീപങ്ങളിലും അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിലും ലഹരിപദാർഥങ്ങൾ വ്യാപകമായി ലഭിക്കുന്നുണ്ട്.
അടുത്തിടെ കടയ്ക്കാട് ജങ്ഷന് സമീപം കണ്ടെത്തിയ കഞ്ചാവുചെടിയുടെ അന്വേഷണം എവിടെയും എത്തിയില്ല. കഴിഞ്ഞ ആഗസ്റ്റിൽ 25 ലക്ഷത്തിെൻറ നിരോധിത പുകയില ഉൽപന്നങ്ങൾ പന്തളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽനിന്ന് പിടിച്ചെടുത്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടംഗ സംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും തുടരന്വേഷണം എങ്ങുമെത്തിയില്ല. മിനിലോറിയിൽ മലപ്പുറത്തുനിന്ന് പന്തളത്ത് കാലിത്തീറ്റക്കൊപ്പമാണ് പുകയില ഉൽപന്നങ്ങൾ കടത്തിക്കൊണ്ടുവന്നത്. 58,000 പാക്കറ്റുകൾ 43 വലിയ ചാക്കുകളിൽ ഒളിച്ചുകടത്തുകയായിരുന്നു. സ്കൂൾ വിദ്യാർഥികൾക്കിടയിൽ ലഹരിപദാർഥങ്ങളുടെ ഉപയോഗം വ്യാപകമാണെന്ന് കണ്ടെത്തിയിട്ടും അധികൃതർ പരിശോധനക്ക് മടിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.