ഏശാതെ നിരോധനവും ബോധവത്കരണവും ലഹരിവ്യാപനത്തിന് അറുതിയില്ല
text_fieldsപന്തളം: നിരോധനവും ബോധവത്കരണവും ഒരുവശത്ത് നടക്കുമ്പോഴും മയക്കുമരുന്ന് ഉപയോഗവും അതു സംബന്ധിച്ചുള്ള കുറ്റകൃത്യങ്ങളും ഗുരുതരമായ നിലയില്‍ വര്‍ധിക്കുന്നതായി കണക്കുകള്‍.
അന്തർ സംസ്ഥാന തൊഴിലാളികൾക്കിടയിലും പഠനത്തിനായി മറ്റു ജില്ലയെ ആശ്രയിക്കുന്നവരുടെ കൈകളിലും ലഹരിമാഫിയയുടെ സ്വാധീനം വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ടുമാസത്തിനിടയിൽ അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പന്തളത്തെ വിവിധ സ്ഥലങ്ങളിൽനിന്ന് നിരവധി ലഹരിവസ്തുക്കളാണ് എക്സൈസ് സംഘം പിടികൂടിയത്. കഴിഞ്ഞദിവസം എറണാകുളത്ത് പിടികൂടിയ വിദ്യാർഥികളിൽ പന്തളം സ്വദേശികളാണ് രണ്ടുപേർ.
നാര്‍കോട്ടിക്സ് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്ട് പ്രകാരം സംസ്ഥാന നാർകോട്ടിക് സെല്‍ രജിസ്റ്റര്‍ ചെയ്ത കുറ്റകൃത്യങ്ങളുടെ കഴിഞ്ഞ 10 വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഈ വ്യാപനം ബോധ്യപ്പെടും. 2008ല്‍ 508 കേസുകളാണ് സംസ്ഥാനത്ത് ഈ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തത്. 10 വര്‍ഷം കഴിയുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 8700. മുമ്പത്തെക്കാള്‍ കൂടുതല്‍ മയക്കുമരുന്ന് ഇടപാടുകള്‍ കൂടിയെന്നാണ് കണക്കുകൾ കാണിക്കുന്നത്.
കേന്ദ്രസര്‍ക്കാറിന്റെ നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ എല്ലാ മാസവും സംസ്ഥാനങ്ങളിലെ മയക്കുമരുന്ന് കേസുകള്‍ അവലോകനം ചെയ്യാറുണ്ട്. എല്ലാം സംസ്ഥാനങ്ങളിലെയും മയക്കുമരുന്ന് കേസുകള്‍ താരതമ്യം ചെയ്യുന്നതിനും ദേശീയ തലത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടയിടങ്ങളില്‍ അത് ഉറപ്പാക്കുന്നതിനുമാണ് ഇത്. പക്ഷേ, ഒന്നും ഫലം കാണുന്നില്ലെന്നു മാത്രം. ചരസ്, ഓപ്പിയം, മാജിക് മഷ്റൂം തുടങ്ങിയ ലഹരി പദാർഥങ്ങളെല്ലാം വിവിധ സ്ഥലങ്ങളിൽ ലഭ്യമാകുന്നു എന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്.
കൊഡെയ്ന്‍ ഫോസ്ഫേറ്റ്, ഡയസപാം, ബപ്രനോര്‍ഫിന്‍, പ്രൊമെത്താസിന്‍, ലോറസെപാം, മാക്സ്ഗോളിന്‍, നൈട്രാസെപാം, സ്പാസ്മോ പ്രോക്സിവോണ്‍ പ്ലസ്, അല്‍പ്രാസൊലം എന്നീ ഗുളികകളും എക്സൈസിന്റേയും പൊലീസിന്റെയും മയക്കുമരുന്നു വേട്ടയിൽ കണ്ടെത്തിയിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗിച്ചാല്‍ മദ്യത്തെപ്പോലെ വേഗം കണ്ടെത്താന്‍ കഴിയില്ലെന്നതാണ് പൊലീസിനെയും എക്സൈസിനെയും വലക്കുന്നത്.
എത്തുന്നത് ആന്ധ്രാപ്രദേശില്നിന്നാണെന്ന് ഉദ്യോഗസ്ഥൻ കണ്ടെത്തിയെങ്കിലും ഇതിനുപിന്നിലെ മാഫിയകളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.