പന്തളത്ത് ബി.ജെ.പിയിൽ കലാപക്കൊടി; രാജിസന്നദ്ധതയുമായി കൗൺസിലർ
text_fieldsപന്തളം: ബി.ജെ.പി ഭരിക്കുന്ന പന്തളം നഗരസഭയിൽ പാർട്ടിയിൽ കലഹം മൂക്കുന്നു. ബി.ജെ.പി മണ്ഡലം പുനഃസംഘടനയോടെയാണ് കലാപം ആരംഭിച്ചത്.
ബി.ജെ.പി നേതൃത്വത്തിൽ പന്തളം നഗരസഭ ഭരണസമിതി അധികാരമേറ്റിട്ട് തിങ്കളാഴ്ച ഒരുവർഷം പൂർത്തിയാവുകയാണ്. ഭരണത്തിലെ പിടിപ്പുകേടുകൾ ചൂണ്ടികാട്ടി തിങ്കളാഴ്ച എൽ.ഡി.എഫ് നഗരസഭയിൽ കരിദിനം ആചരിക്കും.
പാർട്ടി അടൂർ മണ്ഡലം കമ്മിറ്റി വിഭജിച്ച് പന്തളം മണ്ഡലം രൂപവത്കരിച്ചപ്പോൾ അതിെൻറ പ്രസിഡൻറ് ആകാൻ ഏറ്റവും അർഹനെന്ന് ഭൂരിപക്ഷം പ്രവർത്തകരും വിശ്വസിച്ചിരുന്ന പന്തളത്തുനിന്നുള്ള നേതാവിനെ വെട്ടിനിരത്തിയതാണ് ഇപ്പോഴത്തെ പടലപ്പിണക്കങ്ങൾക്ക് പ്രധാന കാരണം. നഗരസഭ തെരഞ്ഞെടുപ്പിൽ ശക്തമായ വിമത പ്രവർത്തനം ഉണ്ടായിരുന്നിട്ടും ഭരണം പിടിച്ചെടുക്കാൻ ബി.ജെ.പിയെ സഹായിച്ചത് അടൂർ മണ്ഡലം ഭാരവാഹിയായിരുന്ന ഈ നേതാവിെൻറ തന്ത്രപരമായ പ്രവർത്തനമായിരുന്നെന്നാണ് ഭൂരിപക്ഷം പ്രവർത്തകരും പറയുന്നത്.
പന്തളം മണ്ഡലം പ്രസിഡൻറായി എല്ലാവരും ഇദ്ദേഹത്തെ പ്രതീക്ഷിച്ചിരിക്കുേമ്പാഴാണ് പ്രവർത്തകരെ ഞെട്ടിച്ചുള്ള പ്രഖ്യാപനം ഉണ്ടായത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റിൽ മത്സരിച്ചു തോറ്റയാളെയാണ് മണ്ഡലം പ്രസിഡൻറാക്കിയത്.
അന്ന് വിമത സ്ഥാനാർഥികളെ നിർത്തിയവരെ ഇപ്പോൾ ചുമതല നൽകി പ്രധാന നേതാക്കളാക്കാനും പാർട്ടി ശ്രമിക്കുന്നതായി ഒരുവിഭാഗം ആരോപിക്കുന്നു. മുൻ ജില്ല പ്രസിഡൻറാണ് പാർട്ടിയെ എക്കാലവും പ്രതിസന്ധിയാലാക്കുന്നതെന്നാണ് പ്രവർത്തകർ പറയുന്നത്. പാർട്ടി നേതൃത്വത്തിെൻറ നടപടി അണികളിലും അസംതൃപ്തി പടർത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന പാർട്ടി പ്രതിഷേധ പ്രകടനത്തിൽ ഏതാനും പേർ മാത്രമാണ് പങ്കെടുത്തത്.
അതേസമയം, പാർട്ടിയിൽ പടലപ്പിണക്കം മുറുകുന്നതിനിനെ ഭരണസമിതി അവഗണിക്കുന്നു എന്നാരോപിച്ച് ബി.ജെ.പി അംഗമായ വാർഡ് കൗൺസിലർ രാജി സന്നദ്ധതയുമായി രംഗത്ത് എത്തി. പന്തളം നഗരസഭ ആറാം വാർഡ് കൗൺസിലർ പി.കെ പുഷ്പലതയാണ് കഴിഞ്ഞദിവസം വൈകീട്ട് നഗരസഭ സെക്രട്ടറിക്ക് രാജിക്കത്ത് നൽകാനായി മുനിസിപ്പൽ ഓഫിൽ എത്തിയത്.
നഗരസഭ ചെയർപേഴ്സൻ ഉൾപ്പെടെ ഭരണസമിതിക്കാർ വാർഡിലെ പല കാര്യങ്ങളും തന്നെ അറിയിക്കുന്നില്ലെന്നാണ് പുഷ്പലത പറയുന്നത്. ശബരിമല തീർഥാടന കാലത്ത് പന്തളം വലിയകോയിക്കൽ ക്ഷേത്രം ഉൾപ്പെടുന്ന വാർഡിലെ കൗൺസിലറായിട്ടും ഇതുമായി ബന്ധപ്പെട്ട ഒരു കാര്യവും അറിയിച്ചില്ലെന്നും ഇവർ പരാതിപ്പെടുന്നു.
ഭരണസമിതിയുടെ തുടക്കം മുതൽ നേരിടുന്ന അവഗണന സംബന്ധിച്ച് പാർട്ടി നേതൃത്വത്തിന് കത്ത് നൽകി മാസങ്ങളായിട്ടും നടപടിയെടുക്കാത്തതിനാലാണ് കൗൺസിലർ സ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ചതെന്നും പുഷ്പലത പറഞ്ഞു.
രാജിക്കത്തുമായി എത്തിയ പി.കെ. പുഷ്പലതയെ നഗരസഭ വൈസ് ചെയർപേഴ്സൻ യു. രമ്യയും മറ്റൊരു കൗൺസിലറും ചേർന്ന് പിന്തിരിപ്പിക്കുകയായിരുന്നു. പന്തളം കൊട്ടാരത്തിൽ ആദ്യംവിളിച്ച യോഗത്തിലും കൗൺസിലറെ ക്ഷണിച്ചിരുന്നില്ല. ക്ഷണം ഇല്ലാതെ യോഗത്തിൽ എത്തിയ കൗൺസിലർ അന്ന് പ്രതിഷേധം അറിയിച്ച് മടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.