വഴിയാത്രക്കാരിയുടെ മാല കവർന്ന സംഭവം: അന്വേഷണം വ്യാപിപ്പിച്ചു
text_fieldsപന്തളം: വഴിയാത്രക്കാരുടെ മാല അപഹരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം സി.സി ടി.വി കാമറ കേന്ദ്രീകരിച്ച്. കഴിഞ്ഞ ദിവസം പന്തളം എൻ.എസ്.എസ് കോളജിന് സമീപം ഇടവഴിയിൽ സഹോദരിക്കൊപ്പം നടന്നുപോകുകയായിരുന്ന പന്തളം എൻ.എസ്.എസ് ട്രെയിനിങ് കോളജിലെ ജീവനക്കാരി പന്തളം കടയക്കാട് അനീഷ് ഭവനിൽ തങ്കമണിയുടെ (54) രണ്ടര പവൻ സ്വർണമാല ബൈക്കിലെത്തിയ ആൾ അപഹരിക്കുകയായിരുന്നു.
പന്തളം പൊലീസ് കോളജിനു സമീപത്തുള്ള സി.സി ടി.വി കാമറകളും റോഡിലേക്കുള്ള കാമറകളും പരിശോധിച്ചെങ്കിലും ആളെക്കുറിച്ച് വ്യക്തത ലഭിച്ചിട്ടില്ല. മാല പറിച്ച ആളുടെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. സ്പ്ലെൻഡർ ബൈക്കും കാവിക്കൈലിയും ആണ് വേഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.