ഗ്രാമീണ റോഡുകൾ തകർന്നു; യാത്രാക്ലേശം രൂക്ഷം
text_fieldsപന്തളം: പന്തളം നഗരസഭ പരിധിയിലെ ഗ്രാമീണ റോഡുകൾ തകർച്ചയിൽ. ഇതോടെ കാൽനടപോലും ദുരിതത്തിൽ. മഴ കനത്തതോടെ വെള്ളക്കെട്ടും യാത്രക്കാരെ വലക്കുകയാണ്. പന്തളം നഗരസഭക്ക് എതിർവശമുള്ള പ്രധാന വഴിയായ ഗ്രാമീണ റോഡ് പൂർണമായും തകർന്നു. പന്തളം സർവിസ് സഹകരണ ബാങ്ക് മുന്നിലുള്ള റോഡിൽ വെള്ളക്കെട്ട് രൂക്ഷമാണ്. മിക്ക വാർഡിലും ഗ്രാമീണ റോഡുകൾ തകർന്നുകിടക്കുകയാണ്.
ഇരുചക്ര വാഹനയാത്രികരാണ് ദുരിതത്തിലായത്. തകർന്ന റോഡിലൂടെ സവാരി നടത്താൻ ഓട്ടോ ഡ്രൈവർമാർ മടിക്കുന്നതായും പറയുന്നു. നവീകരണം ആരംഭിച്ച ചില റോഡുകളിൽ നിർമാണം ഇഴഞ്ഞുനീങ്ങുകയാണ്. അതിനിടെ, നവീകരണം നടത്തിയ റോഡുകൾ അതിവേഗം തകരുന്നതായും പരാതിയുണ്ട്.
ശാസ്ത്രീയമായി ഓടകൾ നിർമിക്കാത്തതും സാമഗ്രികൾ കൃത്യമായ അളവിൽ ഉപയോഗിക്കാത്തതുമാണ് കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. കരാറുകാരും അധികൃതരും തമ്മിലുള്ള ഒത്തുകളിയാണ് ഇതിന് പിന്നിലെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.