മകൻ ഉത്തർപ്രദേശിലെ ജയിലിൽ; പെരുന്നാൾ നാളുകളിലും കണ്ണീരോടെ ഒരു കുടുംബം
text_fieldsപന്തളം: ഉത്തർപ്രദേശ് ജയിലിലുള്ള മകന്റെ മോചനംകാത്ത് പെരുന്നാൾ നാളുകളിലും കണ്ണീരോടെ ഒരുകുടുംബം. പന്തളം ചേരിയ്ക്കൽ നസീമ മൻസിലിൽ അൻഷാദ് ബദറുദ്ദീനെ (34) യു.പി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിട്ട് രണ്ടുവർഷത്തിലേറെയായി.
പോപുലർ ഫ്രണ്ട് പ്രവർത്തകരായിരുന്ന അൻഷാദ് ബദറുദ്ദീനും കോഴിക്കോട് സ്വദേശി ഫിറോസും ട്രെയിനിൽ ഡൽഹിയിലേക്ക് പോകുംവഴി 2021 ഫെബ്രുവരി 11ന് റെയിൽവേ സ്റ്റേഷനിൽവെച്ചാണ് അറസ്റ്റ് ചെയ്തത്. പിന്നീട് പുറത്തിറങ്ങിയിട്ടില്ല. ഇതിനിടെ മകനെ സന്ദർശിക്കാൻ ജയിലിലെത്തിയ അൻഷാദ് ബദറുദ്ദീന്റെ മാതാവ് നസീമ ബീവി, ഭാര്യ മുഹ്സിന, ഏഴുവയസ്സുകാരനായ മകൻ ആത്തിഫ്, കോഴിക്കോട് സ്വദേശി ഫിറോസിന്റെ മാതാവ് കുഞ്ഞലീമ (65) എന്നിവരെയും കഴിഞ്ഞ സെപ്റ്റംബർ 27ന് യു.പി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റിൽ തിരിമറി കാണിച്ചെന്നാരോപിച്ചാണ് അറസ്റ്റ് ചെയ്തത്. 34 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് ഇവർ പുറത്തിറങ്ങിയത്.
അൻഷാദ് ബദറുദ്ദീനും ഫിറോസും ഇപ്പോൾ ഉള്ളത് ലക്നൗ ജയിലിലാണ്. അവരെ അറസ്റ്റ് ചെയ്തത് എന്തിനാണെന്നുപോലും വീട്ടുകാർക്ക് അറിയില്ല. ഈ നോമ്പുകാലത്തും കണ്ണീരിലാണ് കുടുംബം. എന്നെങ്കിലും നീതി പുലരുമെന്ന പ്രതീക്ഷയിലാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.