മമ്മൂട്ടിക്ക് പിറന്നാൾ സമ്മാനമായി കൂറ്റൻ ചിത്രമൊരുക്കി ശ്രീരാഗ്
text_fieldsപന്തളം: മലയാളത്തിെൻറ മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാൾ സമ്മാനമായി 10 അടി നീളത്തിലും 6.50 അടി വീതിയിലും കരിപ്പൊടി ഉപയോഗിച്ച് വരച്ച ചിത്രവുമായി ശ്രീരാഗ്. സെപ്റ്റംബർ ഏഴിനാണ് മമ്മൂട്ടിയുടെ ജന്മദിനം. രണ്ട് ദിവസമായി 10 മണിക്കൂറെടുത്ത് 1.5 കിലോ ഫെവിക്കോളും അഞ്ച് കിലോയോളം കരിപ്പൊടിയും ഉപയോഗിച്ചാണ് ചിത്രം പൂർത്തിയാക്കിയത്.
പന്തളം തോന്നല്ലൂർ ശ്രീനന്ദനത്തിൽ വരദരാജെൻറയും ശ്യാമളയുടെയും മകൻ ശ്രീരാഗ്, മുമ്പ് മോഹൻലാലിെൻറ പിറന്നാളിന് അദ്ദേഹത്തിെൻറ 61 ചിത്രങ്ങൾ രണ്ട് കൈ ഉപയോഗിച്ച് വരച്ചത് ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിെൻറ അംഗീകാരം നേടിയിരുന്നു. പന്തളം എൻ.എസ്.എസ് കോളജിൽ മൂന്നാം വർഷ ബി.എ ജ്യോഗ്രഫി പഠനം പൂർത്തിയാക്കിയ ശ്രീരാഗ് പേക്ഷ ചിത്രരചന പഠിച്ചിട്ടില്ല. കഴിഞ്ഞ കോവിഡ് കാലത്താണ് ചിത്രരചന തുടങ്ങിയത്. സ്റ്റെൻസിൽ ആർട്ട് ആണ് ചെയ്യുന്നത്. കറുപ്പും വെളുപ്പും നിറങ്ങൾ ആയിരിക്കും ചിത്രങ്ങൾക്കും.
20 ചാർട്ട് പേപ്പറുകളിലാണ് ചിത്രം ഒരുക്കിയത്. ഓരോ ചാർട്ടിലും ഓരോ ഭാഗങ്ങൾ വരച്ച് അത് ഒരുമിച്ച് ചേർത്തുെവച്ച് ഒട്ടിച്ചാണ് ചിത്രം തയാറാക്കിയത്. ചിത്രത്തിെൻറ ഏറ്റവും വലിയ പ്രത്യേകത ഏറ്റവും െചലവ് കുറഞ്ഞ രീതി എന്നതാണ്. ഏകദേശം 700 രൂപയിൽ താഴെ മാത്രമാണ് ആകെ െചലവായത്. വരക്കാൻ ആവശ്യമായ എല്ലാ സാധനങ്ങളും കൂട്ടുകാർ നൽകി. ചിത്രത്തിെൻറ വിഡിയോ ദൃശ്യം ഇതിനകം മമ്മൂട്ടിക്ക് എത്തിച്ചിട്ടുണ്ട്. ഇനി പ്രധാനമന്ത്രിയുടെയും രാജ്യത്തെ വീര പുരുഷന്മാരുടെയും ചിത്രങ്ങൾ വരക്കാനാണ് ആഗ്രഹമെന്ന് ശ്രീരാഗ് പറയുന്നു. രണ്ടുമാസം മുമ്പ് തേയിലപ്പൊടി ഉപയോഗിച്ച് ദുൽഖർ സൽമാെൻറയും ആസിഫ് അലിയുടെയും ചിത്രങ്ങൾ വരച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.